ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, വാർഷിക FICCI ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ദാന ചടങ്ങിനെ അഭിസംബോധന ചെയ്തു

Posted On: 20 OCT 2021 2:16PM by PIB Thiruvananthpuram

 


ന്യൂ ഡൽഹിഒക്ടോബർ 20, 2021

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഡോഭാരതി പ്രവീൺ പവാർ ഇന്ന് "FICCI ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്ചടങ്ങിനെ വെർച്യുൽ ആയി അഭിസംബോധന ചെയ്തുഎംപവർഡ് ഗ്രൂപ്പുകൾകേന്ദ്രസംസ്ഥാന സർക്കാരുകൾ എന്നിവയുമായി മികച്ച ഏകോപനത്തിലൂടെ കോവിഡ്-19 നെതിരായ പോരാട്ടത്തിന് വളരെയധികം സംഭാവന നൽകിയതിന് കേന്ദ്ര മന്ത്രി ഫിക്കിക്ക് അഭിനന്ദനം അറിയിച്ചു.

ചടങ്ങിൽ സംസാരിക്കവേകഴിഞ്ഞ രണ്ട് വർഷങ്ങളായി രാജ്യത്തൊട്ടാകെയുള്ള പൊതു ധനസഹായമുള്ള ലാബുകളുടെയുംആശുപത്രികളുടെ പൊതു-സ്വകാര്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സർക്കാർ നിരവധി സാമ്പത്തിക സഹായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഡോപവാർ പറഞ്ഞുദേശീയ മെഡിക്കൽ കമ്മീഷനും പാരാമെഡിക്സ് കൗൺസിലും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ പ്രധാന നേട്ടങ്ങളാണ് എന്നും അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ആരോഗ്യ പരിപാലന ഫല സൂചകങ്ങൾ തുടർച്ചയായി പുരോഗതി കാണിച്ചതായും മന്ത്രി അറിയിച്ചു. പകർച്ചവ്യാധികൾ/പകര്‍ച്ചേതരരോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും, മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പരിപാടികൾ ആണ് കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ആവിഷ്കരിച്ചത്.

രാജ്യത്ത് 99 കോടിയിലധികം ഡോസ് കോവിഡ്-19 വാക്സിനുകൾ ഇതുവരെ നൽകിയിട്ടുണ്ടെന്നും, വർഷ അവസാനത്തോടെ രാജ്യത്തെ പ്രായപൂർത്തിയായ  മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ്  സർക്കാർ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു 
 

 

 

RRTN/SKY



(Release ID: 1765177) Visitor Counter : 172