നിതി ആയോഗ്‌

ഇന്ത്യയുടെ ജിയോസ്പേഷ്യൽ എനർജി മാപ്പ്  നീതി ആയോഗ്  പുറത്തിറക്കി 

Posted On: 18 OCT 2021 6:34PM by PIB Thiruvananthpuram

 

നിതി ആയോഗ്   വൈസ് ചെയർമാൻ  ഡോ രാജീവ് കുമാർ, നിതി  ആയോഗ് അംഗം  ഡോ വി കെ സരസ്വത്, നിതി  ആയോഗ് സി ഇ   ഒ  ശ്രീ അമിതാഭ് കാന്ത്  എന്നിവർ ചേർന്ന്   ഇന്ത്യയുടെ ജിയോസ്പേഷ്യൽ എനർജി മാപ്പ്  ന്യൂ ഡൽഹിയിൽ പ്രകാശനം ചെയ്തു. ഐ എസ ആർ ഒ  ചെയർമാനും  ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ . കെ. ശിവനും ചടങ്ങിൽ സംബന്ധിച്ചു.  

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുമായി സഹകരിച്ച് നിതി ആയോഗ് ഗവണ്മെന്റിന്റെ    ഊർജ്ജ  മന്ത്രാലയങ്ങളുടെ പിന്തുണയോടെയാണ്   സമഗ്രമായ ഭൂമിശാസ്ത്ര വിവര സംവിധാന (ജിഐഎസ്) ഊർജ്ജ ഭൂപടം വികസിപ്പിച്ചു.  പരമ്പരാഗത വൈദ്യുത നിലയങ്ങൾ, എണ്ണ, വാതക കിണറുകൾ, പെട്രോളിയം റിഫൈനറികൾ, കൽക്കരി പാടങ്ങൾ, കൽക്കരി ബ്ലോക്കുകൾ, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ നിലയങ്ങളുടെ   ജില്ല തിരിച്ചുള്ള ഡാറ്റ, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ വിഭവ ശേഷി തുടങ്ങിയവ  ഉൾപ്പെടെ  രാജ്യത്തെ എല്ലാ ഊർജ്ജ സ്രോതസ്സുകളുടെയും  സമഗ്രമായ ചിത്രത്തിന്റെ 
ദൃശ്യവൽക്കരണം   27 പ്രമേയ പാളികളിലൂടെ   സാധ്യമാക്കുന്നു 

ഒരു രാജ്യത്തെ ഊർജ്ജ ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും സമഗ്രമായ കാഴ്ചപ്പാടുകൾക്കായി എല്ലാ പ്രാഥമിക, ദ്വിതീയ ഊർജ്ജ സ്രോതസ്സുകളും അവയുടെ പ്രസരണ വിതരണ  ശൃംഖലകളും തിരിച്ചറിയാനും കണ്ടെത്താനും മാപ്പ് ശ്രമിക്കുന്നു. ഒന്നിലധികം സ്ഥാപനങ്ങളിലായി  ചിതറിക്കിടക്കുന്ന ഊ ർജ്ജ ഡാറ്റ സമന്വയിപ്പിച്ച് ഏകീകൃതവും കാഴ്ചയിൽ ആകർഷകവുമായ ഗ്രാഫിക്കൽ രീതിയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു അതുല്യമായ ശ്രമമാണിത്.

 പരസ്പരാശ്രിതമായ  ഇന്ത്യയുടെ ഊർജ്ജ മേഖലയുടെ തത്സമയവും സമഗ്രവുമായ ആസൂത്രണത്തിന്  ഊർജ്ജ ആസ്തികളുടെ ജി ഐ എസ് - മാപ്പിംഗ് ഉപയോഗപ്രദമാകുമെന്ന്  നിതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ പ്രകാശന ചടങ്ങിൽ   പ്രസ്താവിച്ചു.  "ഊർജ്ജ വിപണികൾക്ക് കാര്യക്ഷമമായ നേട്ടങ്ങൾ കൊണ്ടുവരാൻ വളരെയധികം സാധ്യതകളുണ്ട്. മുന്നോട്ട് പോകുമ്പോൾ, ജി ഐ എസ്  അടിസ്ഥാനമാക്കിയുള്ള  ഊർജ്ജ ആസ്തികളുടെ മാപ്പിംഗ് ബന്ധപ്പെട്ട എല്ലാ തൽപരകക്ഷികൾക്കും പ്രയോജനകരമാവുകയും നയരൂപീകരണ പ്രക്രിയ ത്വരിതപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. വിഘടിച്ച ഡാറ്റ ഒരുമിച്ച് കൊണ്ടുവരാൻ  ഇതൊരു മികച്ച ഗവേഷണ ഉപകരണമായിരിക്കും. ”


ജി ഐ എസ് അടിസ്ഥാനമാക്കിയുള്ള  ഇന്ത്യയുടെ   ഊർജ്ജ   ഭൂപടം - https://vedas.sac.gov.in/energymap- ൽ 

***
 



(Release ID: 1764785) Visitor Counter : 231