ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
14 OCT 2021 9:22AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 96.82 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,987 പേർക്ക്
രോഗമുക്തി നിരക്ക് 98.07% ; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,808 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,33,62,709 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.61 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,06,586 പേർ; 215 ദിവസത്തിനിടെ ഏറ്റവും കുറവ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.44%) കഴിഞ്ഞ 111 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.46%) കഴിഞ്ഞ 45 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 58.76 കോടി പരിശോധന.
(Release ID: 1763850)
Visitor Counter : 174