വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

പി എൽ ഐ പോളിസി ബോണ്ടുകളുടെ ഡിജിറ്റൽ പതിപ്പ് (ഇ-പിഎൽഐ ബോണ്ട്) ഇന്ത്യ പോസ്റ്റ് പുറത്തിറക്കി

Posted On: 12 OCT 2021 5:59PM by PIB Thiruvananthpuram

 

 

ന്യൂഡൽഹിഒക്ടോബർ 12, 2021

 

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച്പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പോളിസി ബോണ്ടുകളുടെ ഡിജിറ്റൽ പതിപ്പ് (-പിഎൽഐ ബോണ്ട്) വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലെ തപാൽ വകുപ്പ് ഇന്ന് (2021 ഒക്ടോബർ 12) പുറത്തിറക്കിഒരാഴ്ച നീണ്ടുനിൽക്കുന്ന തപാൽ വാരാഘോഷത്തിൽ ഒക്ടോബർ 12, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ദിനമായി ആഘോഷിക്കുന്നു.

 

 - പി എൽ  ബോണ്ട് വഴി ഇതാദ്യമായാണ് തപാൽവകുപ്പ്ഡിജിലോക്കറുമായി ഡിജിറ്റൽ സംയോജനം സാധ്യമാക്കുന്നത്ഇത് പൗരന്മാർക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുംക്ലെയിം സെറ്റിൽമെന്റ്കൾ വേഗത്തിൽ നടത്തുന്നതിനും സഹായിക്കുമെന്ന് തപാൽ വകുപ്പ് സെക്രട്ടറി ശ്രീ വിനീത് പാണ്ഡെ പറഞ്ഞു.

 

കേന്ദ്ര ഇലക്ട്രോണിക്സ് &  ടി മന്ത്രാലയ (MeitY)-ത്തിന്റെ കീഴിലെ നാഷണൽ  ഗവേണൻസ് ഡിവിഷന്റെ (NeGD), ഡിജിലോക്കറുമായി സഹകരിച്ചാണ്  - പി എൽ  ബോണ്ട് ലഭ്യമാക്കുന്നത്.

 

ഡിജിലോക്കറിൽ സുരക്ഷിതമായി ലോഗിൻ ചെയ്യുന്നതിലൂടെഉപയോക്താവിന് അവരുടെ മൊബൈൽ ഫോണിൽ പോളിസി ബോണ്ടിന്റെ ഡിജിറ്റൽ പകർപ്പ് ഡൗൺലോഡ് ചെയ്യാം. പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (PLI) ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (RPLI) പോളിസി ബോണ്ടുകളും 'ഇലക്ട്രോണിക് ഫോമിൽലഭ്യമാണ്. പി എൽ ആർ പി എൽ  യുമായി ബന്ധപ്പെട്ട എല്ലാത്തരം സാമ്പത്തികസാമ്പത്തികേതര നടപടികൾക്കും ഡിജിറ്റൽ ഒപ്പ് ഉള്ള -പിഎൽഐ പോളിസി ബോണ്ടുകൾതപാൽ വകുപ്പ് നൽകുന്ന യഥാർത്ഥ പോളിസി ബോണ്ടിന് തുല്യമായി പരിഗണിക്കും.

 

ഉപയോക്താവ് ഒന്നിലധികം പോസ്റ്റൽഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ഉള്ള വ്യക്തി ആണെങ്കിൽതപാൽ വകുപ്പ് പോളിസി ബോണ്ട് പുറപ്പെടുവിക്കുന്ന ഉടൻ തന്നെ എല്ലാ പോളിസികളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പി എൽ  പോളിസി ഉടമപോളിസി ബോണ്ടിന്റെ കടലാസ് പകർപ്പ് ലഭിക്കാൻ കാത്തിരിക്കേണ്ടതില്ല. പുതിയതും പഴയതുമായ എല്ലാ പോളിസി ഉടമകൾക്കും  സൗകര്യം ലഭ്യമാണ്.

 

പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി സെറ്റിൽമെന്റ് സമയത്ത്പോസ്റ്റ് ഓഫീസിൽ ഡിജിറ്റൽ കോപ്പി ഹാജരാക്കിയാൽ മതിയാകും. അതുപോലെപോളിസി രേഖകളിൽ മേൽവിലാസം മാറ്റംനാമനിർദ്ദേശം തുടങ്ങിയ ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന്പോളിസി ഉടമയ്ക്ക് കടലാസ് പകർപ്പ് കൊണ്ടുപോകാതെ -പിഎൽഐ ബോണ്ട് തെളിവായി ഉപയോഗിക്കാം.



(Release ID: 1763550) Visitor Counter : 251