രാജ്യരക്ഷാ മന്ത്രാലയം

സൈനിക് സ്കൂൾ സൊസൈറ്റിയുമായി ഗവൺമെന്റിന്റെയും സ്വകാര്യ മേഖലയിലെയും 100 സ്കൂളുകളെ അഫിലിയേറ്റ് ചെയ്യാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി



2022-23 അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ 5,000 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ പുതിയ സ്കൂളുകൾ

Posted On: 12 OCT 2021 8:31PM by PIB Thiruvananthpuram

ദേശീയ വിദ്യാഭ്യാസ  നയത്തിന്  (എൻ ഇ പി )  അനുസൃതമായി    സ്വഭാവഗുണം , അച്ചടക്കം , ദേശീയബോധം എന്നിവയുള്ള ഫലപ്രദമായ നേതൃത്വത്തോടെ ,   രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനം വളർത്താൻ കുട്ടികളെ  പ്രാപ്തരാക്കുന്ന മൂല്യാധിഷ്ഠിത  വിദ്യാഭ്യാസത്തിന്  കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ  കേന്ദ്ര ഗവണ്മെന്റ്  തീരുമാനിച്ചു. 


സൈനിക് സ്കൂളുകളുടെ നിലവിലുള്ള മാതൃകയ്ക്ക് അടിസ്ഥാനപരമായ  മാറ്റം വരുത്തിക്കൊണ്ട് , സൈനിക് സ്കൂൾ സൊസൈറ്റിയുടെ കീഴിൽ അഫിലിയേറ്റഡ് സൈനിക് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന്   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന  ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭായോഗം   അംഗീകരിച്ചു. ഈ സ്കൂളുകൾ ഒരു പ്രത്യേക മാതൃകയായി പ്രവർത്തിക്കും , അത് നിലവിലുള്ള സൈനിക് സ്കൂളുകളിൽ നിന്ന്  വ്യത്യസ്തവുമായിരിക്കും  ആദ്യ ഘട്ടത്തിൽ, 100 അനുബന്ധ പങ്കാളികളെ സംസ്ഥാനങ്ങൾ/എൻ‌ജി‌ഒകൾ/സ്വകാര്യ പങ്കാളികൾ എന്നിവരിൽ നിന്ന് കണ്ടെത്തും. 

പ്രയോജനങ്ങൾ:

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള വലിയ ജനസംഖ്യയിൽ എത്തിച്ചേരാൻ ചെലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ലഭ്യമാക്കുക .
സൈനിക് സ്കൂളുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയും ഫലപ്രദമായ ശാരീരിക, മാനസിക-സാമൂഹിക, ആത്മീയ, ബൗദ്ധിക, വൈകാരിക, വൈജ്ഞാനിക വികസനം നൽകുകയും ചെയ്യുക 
പരിശീലന കാലയളവ്, പരിശീലകരുടെ വിന്യാസം, പരിപാലനം, പ്രവർത്തന ബജറ്റുകൾ എന്നിവയിലെ ലാഭം, അതേസമയം ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രവേശിക്കുന്ന യുവാക്കൾക്ക് ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നു.

വിശദാംശങ്ങൾ:

സൈനിക് സ്കൂളുകൾ മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം അഭിലാഷിക്കുന്ന മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രാപ്യമായി കൊണ്ടുവരിക മാത്രമല്ല, സൈനിക നേതൃത്വം , അഡ്മിനിസ്ട്രേറ്റീവ് സർവീസസ്, ജുഡീഷ്യൽ സർവീസസ്, ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം   തുടങ്ങിയ ജീവിത മേഖലകളിൽ ഉയർന്ന തലങ്ങളിൽ എത്തുന്ന എളിയ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മഹത്തായ ചരിത്രം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.  ഈ ഘടകങ്ങൾ കാരണം കൂടുതൽ പുതിയ സൈനിക് സ്കൂളുകൾ തുറക്കാനുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്.

രാജ്യത്തുടനീളമുള്ള 33 സൈനിക് സ്കൂളുകളുടെ നടത്തിപ്പിന്റെ അനുഭവം പ്രയോജനപ്പെടുത്തുന്നതിന്, സൈനിക് സ്കൂൾ സൊസൈറ്റിയിൽ നിലവിലുള്ളതോ പുതിയതോ ആയ സ്കൂളുകളുടെ അഫിലിയേഷനായി അപേക്ഷിക്കാൻ ഗവണ്മെന്റ്  / സ്വകാര്യ സ്കൂളുകൾ / എൻജിഒകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ട് 100 പുതിയ അനുബന്ധ സൈനിക് സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. താൽപ്പര്യമുള്ള കക്ഷികൾക്ക് അവരുടെ നിർദ്ദേശങ്ങൾ ഓൺലൈനായി https://sainikschool.ncog.gov.in ൽ സമർപ്പിക്കാം, അവിടെ പദ്ധതിയുടെ പ്രധാന സവിശേഷതകളും യോഗ്യതാ മാനദണ്ഡങ്ങളും; ഓഹരി ഉടമകളുടെ ഉത്തരവാദിത്തങ്ങൾ, അതായത് പ്രതിരോധ മന്ത്രാലയവും സ്കൂൾ മാനേജ്മെന്റും പട്ടികപ്പെടുത്തിയിട്ടുണ്ട് .

ഈ പദ്ധതി വിദ്യാഭ്യാസ മേഖലയിലെ പൊതു/സ്വകാര്യ പങ്കാളിത്തം പ്രയോജനപ്പെടുത്തും, പ്രശസ്തമായ സ്വകാര്യ, ഗവൺമെന്റുകളിൽ ലഭ്യമായ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സഹായിക്കും. സൈനിക് സ്കൂൾ പരിതസ്ഥിതിയിൽ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ വർദ്ധിച്ചുവരുന്ന അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി  പുതിയ ശേഷികളും തുറക്കുന്നു.

2022-23 അധ്യയന വർഷം മുതൽ ഏകദേശം 5,000 വിദ്യാർത്ഥികൾക്ക് അത്തരം 100 അഫിലിയേറ്റഡ് സ്കൂളുകളിൽ ആറാം ക്ലാസിൽ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ നിലവിലുള്ള 33 സൈനിക് സ്കൂളുകളിൽ ആറാം ക്ലാസ്സിൽ ഏകദേശം 3,000 വിദ്യാർത്ഥികൾക്ക് പ്രവേശന ശേഷിയുണ്ട്.

ഫലങ്ങൾ :
സാധാരണ ബോർഡും പാഠ്യപദ്ധതിയുമായി സൈനിക് സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ സംയോജിപ്പിക്കുന്നത് അക്കാദമികമായി ശക്തരും ശാരീരിക യോഗ്യരും സാംസ്കാരിക ബോധമുള്ളവരും ബുദ്ധിപരമായി പ്രാവീണ്യമുള്ളവരും നൈപുണ്യമുള്ള യുവാക്കളെയും  മികച്ച പൗരന്മാരെയും  സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ജീവിത നൈപുണ്യങ്ങൾ സജ്ജീകരിക്കാൻ വിഭാവനം ചെയ്യുന്നു, അത് അവർ തിരഞ്ഞെടുത്ത മേഖലകളിൽ തിളങ്ങാൻ ഇടയാക്കും. അങ്ങനെ, ദേശീയ ലക്ഷ്യങ്ങൾക്ക് ഏറ്റവും മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതൃത്വ ഗുണങ്ങളുള്ള ആത്മവിശ്വാസമുള്ള, ഉയർന്ന വൈദഗ്ധ്യമുള്ള, ബഹുമാനമുള്ള, ദേശസ്നേഹികളായ യുവ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഈ നിർദ്ദേശം.



(Release ID: 1763390) Visitor Counter : 133