രാജ്യരക്ഷാ മന്ത്രാലയം
യു എസ് നാവിക സേന മേധാവി അഡ്മിറൽ മൈക്കൽ ഗിൽഡേ ഇന്ത്യ സന്ദർശിക്കുന്നു
Posted On:
12 OCT 2021 9:51AM by PIB Thiruvananthpuram
ന്യൂ ഡൽഹി : ഒക്ടോബർ ,12 ,2021
യുഎസ് നാവികസേനാ മേധാവി അഡ്മിറൽ മൈക്കിൾ ഗിൽഡേ അഞ്ചു ദിവസത്തേക്ക് ഇന്ത്യ സന്ദർശിക്കുന്നു. 2021 ഒക്ടോബർ 11 മുതൽ 15 വരെ നീളുന്ന സന്ദർശനത്തിൽ ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, ഭാരത സർക്കാരിന്റെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും .ഇന്ത്യൻ നാവികസേനയുടെ മുംബൈയിലുള്ള പശ്ചിമ നാവിക കമാൻഡ്, വിശാഖപട്ടണത്തെ കിഴക്കൻ നാവിക കമാൻഡ് എന്നിവയും അഡ്മിറൽ ഗിൽഡേ സന്ദർശിക്കും .ഒപ്പം, അതാത് കമാൻഡർ -ഇൻ- ചീഫുമാരുമായി അദ്ദേഹം ആശയവിനിമയവും നടത്തും
ഇന്ത്യൻ സംഘത്തോടൊപ്പം അമേരിക്കൻ നാവികസേനയുടെ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൽ രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്യും . അമേരിക്കൻ നാവികസേനയുമായി വിവിധ വിഷയങ്ങളിൽ അടുത്ത സഹകരണമാണ് ഇന്ത്യൻ നാവികസേന വച്ചുപുലർത്തുന്നത് .മലബാർ, RIMPAC എന്നി പരമ്പരയിലെ അഭ്യാസങ്ങൾ, പരിശീലന പരിപാടികൾ, സൈനികേതര കപ്പലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങൾ മുൻ കൂട്ടി കൈമാറുന്നത് സംബന്ധിച്ച പരിശീലനങ്ങൾ, അഭിപ്രായങ്ങളുടെ കൈമാറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു . എല്ലാ വർഷവും നടക്കാറുള്ള എക്സിക്യൂട്ടീവ് സ്റ്റീയറിങ് ഗ്രൂപ്പ് (ESG) യോഗങ്ങളിലൂടെയാണ് ഇവ ഏകോപിപ്പിക്കുന്നത്. ഇതിനുപുറമേ ഇന്ത്യയുടെയും അമേരിക്കയുടെയും നാവികസേന യുദ്ധകപ്പലുകൾ ഇരു രാഷ്ട്രങ്ങളുടെയും തുറമുഖങ്ങൾ സന്ദർശിക്കാറുമുണ്ട്.
IE/SKY
(Release ID: 1763216)
Visitor Counter : 828