ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 92 കോടി എന്ന നാഴികക്കല്ലു പിന്നിട്ടു
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 59.48 ലക്ഷത്തിലേറെ ഡോസ്
രോഗമുക്തി നിരക്ക് നിലവിൽ 97.94%; 2020നു മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,833 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (2,46,687) ആകെ രോഗബാധിതരുടെ 0.73%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.68%) തുടർച്ചയായ 103-ാം ദിവസവും 3 ശതമാനത്തിൽ താഴെ
Posted On:
06 OCT 2021 9:34AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 59,48,360 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 92 കോടി (92,17,65,405) എന്ന നാഴികക്കല്ലു പിന്നിട്ടു. 89,35,354 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,74,287
രണ്ടാം ഡോസ് 89,58,559
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,56,341
രണ്ടാം ഡോസ് 1,51,75,327
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 37,28,82,633
രണ്ടാം ഡോസ് 9,25,66,106
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 16,26,25,090
രണ്ടാം ഡോസ് 7,99,44,079
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 10,30,08,128
രണ്ടാം ഡോസ് 5,78,74,855
ആകെ 92,17,65,405
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,770 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,31,75,656 ആയി.
ദേശീയ രോഗമുക്തി നിരക്ക് 97.94% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
തുടർച്ചയായ 101-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,833 പേർക്കാണ്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,46,687 പേരാണ്. കഴിഞ്ഞ 203 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സ യിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.73 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,09,825 പരിശോധനകൾ നടത്തി. ആകെ 57.68 കോടിയിലേറെ (57,68,03,867) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.68 ശതമാനമാണ്. കഴിഞ്ഞ 103 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.34 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 37 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 120-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.
****
(Release ID: 1761338)
Visitor Counter : 173