ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 04 OCT 2021 9:05AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 90.79 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,799 പേർക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.78 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,64,458 പേർ; 200 ദിവസത്തിനിടെ ഏറ്റവും കുറവ്

രോഗമുക്തി നിരക്ക് 97.89%; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,718 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,31,21,247 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.63%) കഴിഞ്ഞ 101 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.10%) കഴിഞ്ഞ 35 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 57.42 കോടി പരിശോധനകൾ.
 



(Release ID: 1760700) Visitor Counter : 133