നിതി ആയോഗ്‌
azadi ka amrit mahotsav

സംസ്ഥാന പോഷണ പ്രൊഫൈലുകൾ'നിതി ആയോഗ് പുറത്തിറക്കി

Posted On: 01 OCT 2021 12:12PM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 01   , 2021

കേരളം ഉൾപ്പെടെ  19 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടി , നിതി  ആയോഗ്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IFPRI), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് (IIPS), യുണിസെഫ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് (IEG) എന്നിവ സംയുക്തമായി     'സംസ്ഥാന പോഷണ പ്രൊഫൈലുകൾ' പുറത്തിറക്കി.  നിതി ആയോഗ് അഡീഷണൽ സെക്രട്ടറി ഡോ. രാകേഷ് സർവാൽ പ്രകാശനം ചെയ്തു.

  നയപരമായ തീരുമാനങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കാനും, മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന  സമഗ്രമായ വിവര സമാഹാരം ആണ് 'സ്റ്റേറ്റ് ന്യൂട്രീഷൻ പ്രൊഫൈലുകളിൽ'  ഉൾക്കൊള്ളുന്നത്. ഓരോ ജില്ലയിലും നടത്തിയ നിരീക്ഷണത്തിൽ വളർച്ച മുരടിപ്പ്, വിളർച്ച, ഭാരക്കുറവ്, അമിതഭാരം, എൻസിഡികൾ (പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം) തുടങ്ങിയ പ്രധാന സൂചകങ്ങളിൽ   പ്രകടമായ വ്യതിയാനം ദൃശ്യമാണ്. പോഷണവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും മികച്ചതും മോശമായതുമായ ജില്ലകൾ, ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്ന  ജില്ലകൾ,  മികച്ച കവറേജ് ഉള്ള ജില്ലകൾ  എന്നിവ ഈ പ്രൊഫൈൽ  ഉയർത്തിക്കാട്ടുന്നു.

 ദേശീയ കുടുംബാരോഗ്യ സർവ്വേ 5-ൽ നിന്നുള്ള ഡാറ്റയും ജനസംഖ്യയും  അടിസ്ഥാനമാക്കിയാണ് പോഷണ പ്രൊഫൈൽ തയ്യാറാക്കിയിരിക്കുന്നത്.

 സംസ്ഥാന പോഷണ പ്രൊഫൈലുകൾ ഈ ലിങ്കിൽ ലഭ്യമാണ്: http://poshan.ifpri.info/category/publications/data-notes/

 
IE/SKY
 
****

(Release ID: 1759992) Visitor Counter : 235