ഊര്‍ജ്ജ മന്ത്രാലയം

ജലവൈദ്യുത പദ്ധതികളിലെ വെള്ളപ്പൊക്ക നിയന്ത്രണ നടപടികൾക്കുള്ള ബജറ്റ് സഹായത്തിന്മേലുള്ള നിർദ്ദേശങ്ങൾ ഊർജ മന്ത്രാലയം പുറത്തിറക്കി  

Posted On: 30 SEP 2021 1:08PM by PIB Thiruvananthpuram



ന്യൂഡൽഹി, സെപ്റ്റംബർ 30, 2021

ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക്കുള്ള ബജറ്റ് സഹായത്തിന്മേലുള്ള വിശദമായ മാർഗ്ഗനിർദേശങ്ങൾ ഊർജമന്ത്രാലയം പുറത്തിറക്കി. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട താരിഫ് തുകകൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ധനസഹായം നൽകുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട ചിലവുകൾ മാത്രമാണ് ഉപഭോക്താക്കൾ നൽകുന്നത് എന്ന് ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

വെള്ളപ്പൊക്ക നിയന്ത്രണ നടപടികൾക്കുള്ള ബജറ്റ് സഹായം: നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി CWC പോലുള്ള സാങ്കേതിക ഏജൻസികളാകും ഇതിന്മേലുള്ള സാമ്പത്തിക ചെലവുകൾ കണക്കാക്കുക. വെള്ളപ്പൊക്ക നിയന്ത്രണം / സംഭരണം എന്നിവയ്ക്ക് ആവശ്യമായ തുക ഊർജ മന്ത്രാലയം ബജറ്റ് സഹായത്തിലൂടെ വിതരണം ചെയ്യുന്നതാണ്. നിലവിലെ നടപടികൾക്ക് അനുസൃതമായി, ഓരോ പദ്ധതിയിലും പൊതു നിക്ഷേപക ബോർഡ് (Public Investment Board) / സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് സമിതി എന്നിവ നടത്തുന്ന വിലയിരുത്തലിന് ശേഷമായിരിക്കും ഇത് ലഭ്യമാക്കുക.
 
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് സഹായം: ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുള്ള ബജറ്റ് സഹായം ഓരോ പദ്ധതിയും അടിസ്ഥാനമാക്കിയാകും ലഭ്യമാക്കുക. നിലവിലുള്ള ചട്ടങ്ങൾ, നടപടിക്രമങ്ങൾ എന്നിവ അടിസ്ഥാനമാക്കി പൊതു നിക്ഷേപക ബോർഡ് / സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് സമിതി എന്നിവ ഓരോ പദ്ധതിയിലും നടത്തുന്ന വിലയിരുത്തലിന് ശേഷമായിരിക്കും ഊർജ മന്ത്രാലയം ഈ സഹായം ലഭ്യമാക്കുക.

ഇത്തരത്തിലുള്ള റോഡുകൾ, പാലങ്ങൾ എന്നിവ നിർമ്മിക്കുന്നതിനുള്ള ബജറ്റ് സഹായം താഴെപ്പറയുന്നു:

* 200 മെഗാവാട്ട് വരെ ശേഷിയുള്ള പദ്ധതികളിൽ, ഓരോ മെഗാവാട്ടിനും ഒന്നര കോടി രൂപ

* 200 മെഗാവാട്ടിനു മുകളിൽ ശേഷിയുള്ള പദ്ധതികളിൽ ഓരോ മെഗാവാട്ടിനും ഒരുകോടി രൂപ വീതം

ക്യാബിനറ്റ് അംഗീകാരം ലഭിച്ചു വിജ്ഞാപനം ഇറങ്ങിയ തീയതി (അതായത് 08.03.2019) യ്ക്ക് ശേഷം നിർമ്മാണം തുടങ്ങിയ പദ്ധതികൾക്ക് ആണ് ഇത് ലഭ്യമാക്കുക

ജലവൈദ്യുത പദ്ധതികളിൽ നിന്നും, 2030 ഓടെ 75 ജിഗാ വാട്ട് സ്ഥാപിത ശേഷി സ്വന്തമാക്കാൻ ആണ് പദ്ധതിയിടുന്നത്.

 
 
RRTN/SKY
 
****


(Release ID: 1759633) Visitor Counter : 159


Read this release in: English , Urdu , Hindi , Bengali