വാണിജ്യ വ്യവസായ മന്ത്രാലയം

ഗവൺമെന്റ് തലത്തിൽ 22000 ചട്ടങ്ങളുടെ നടത്തിപ്പ് ലഘുകരിച്ചു

Posted On: 28 SEP 2021 4:09PM by PIB Thiruvananthpuram


ന്യൂഡൽഹി , സെപ്റ്റംബർ 28,2021  


അധിക നിയമഭാരം കുറയ്ക്കുന്നതിന് കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് ഒരു വലിയ പ്രവർത്തനം  നടത്തുന്നുണ്ടെന്നും അനാവശ്യ നിയമങ്ങൾ ഒഴിവാക്കാനും, ചട്ടങ്ങൾ  ലഘൂകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായും കേന്ദ്ര  വാണിജ്യ -വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ പറഞ്ഞു. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷത്തോടനുബന്ധിച്ച് ഡിപിഐ ഐ ടി ഇന്ന്   ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അധിക നിയമ ഭാരം കുറയ്ക്കുന്നതിനുള്ള ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവൺമെന്റ്,ഇന്ന്, സംരംഭകർക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം  സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  കാര്യങ്ങൾ ലളിതമാക്കാനും യുക്തിസഹമാക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ് നിയന്ത്രിതമായി ആരംഭിച്ച ദേശീയ ഏകജാലക സംവിധാനം (NSWS )എന്നും മന്ത്രി പറഞ്ഞു.  ഈ സംവിധാനത്തിൽ 18 കേന്ദ്ര വകുപ്പുകളും 9 സംസ്ഥാനങ്ങളും നിലവിൽ ഉൾപ്പെട്ടിട്ടുണ്ട്. 2021 ഡിസംബറോടെ 14 കേന്ദ്ര വകുപ്പുകളും 5 സംസ്ഥാനങ്ങളും കൂടി ഇതിന്റെ ഭാഗമാക്കും.

കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ വഴി ഇതുവരെ 22,000 -ലധികം ചട്ടങ്ങൾ കുറച്ചിട്ടുണ്ട്.കൂടാതെ 13,000 -ഓളം നടപടിക്രമങ്ങൾ ലഘൂകരിക്കുകയും 1,200 -ലധികം പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തു.

 അധിക നിയമഭാരം കുറയ്ക്കുന്നത് സംബന്ധിച്ച   ബുക്ക്ലെറ്റ് ചടങ്ങിൽ മന്ത്രി ശ്രീ  പീയുഷ് ഗോയൽ,  പ്രകാശനം ചെയ്തു.

 പൗരന്മാർക്കും വ്യവസായമേഖലയ്ക്കും   മെച്ചപ്പെട്ട സേവനം നൽകുന്നതിന്, അനുയോജ്യമായ മികച്ച  മാതൃകകൾ  സ്വായത്തമാക്കാൻ ഈ ശില്പശാലയിലൂടെ കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കഴിയും.
 
 വാണിജ്യ വ്യവസായ സഹമന്ത്രിമാരായ ശ്രീ സോം പ്രകാശ്, ശ്രീമതി.  അനുപ്രിയ പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 നിയമ സങ്കീർണ്ണതകൾ  ലഘൂകരിക്കുന്നതിനുള്ള ചില പ്രധാന  പരിഷ്കാരങ്ങളിൽ ഇവ ഉൾപ്പെടുന്നു:

1) ആഭ്യന്തര, അന്തർദേശീയ ഒഎസ്പി തമ്മിലുള്ള വ്യത്യാസം നീക്കംചെയ്യൽ

 2) ജിയോസ്പേഷ്യൽ ഡാറ്റയുടെ ലഭ്യത ഉദാരമാക്കി

 3) ‘മേരാ റേഷൻ’ മൊബൈൽ ആപ്പിന്റെ ആവിഷ്കരണം

 4) ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട 18 സേവനങ്ങൾക്ക് ഒറ്റ ഘട്ട ഓൺലൈൻ ആധാർ പരിശോധന  പ്രക്രിയ

5) 2013 ലെ കമ്പനീസ് നിയമത്തിലെ 46 ശിക്ഷാ വ്യവസ്ഥകളും 2008 ലെ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽഎൽപി) നിയമപ്രകാരമുള്ള 12 കുറ്റകൃത്യങ്ങളും കുറ്റവിമുക്തമാക്കി.

 6) ബിസിനസ്സ് റീ -എഞ്ചിനീയറിംഗ് പ്രക്രിയ വഴി, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അംഗീകാരങ്ങൾ/ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള സമയം കുറയ്ക്കുകയും, നേരിട്ടുള്ള ഇടപാടുകൾ  ഇല്ലാതാക്കുകയും പരിശോധനകളിൽ സുതാര്യത കൊണ്ടുവരികയും ചെയ്തു.

 7) പുതിയ നിക്ഷേപകർക്ക് ഏകജാലക  ക്ലിയറൻസുകൾ
 
 
IE/SKY
 
 


(Release ID: 1759018) Visitor Counter : 211