ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

2030 ഓടെ നായകൾ വഴിയുണ്ടാകുന്ന റെയ്ബീസ് രോഗ നിർമ്മാർജ്ജനത്തിന് ദേശീയ കർമ്മ പദ്ധതി

Posted On: 28 SEP 2021 4:45PM by PIB Thiruvananthpuram


ന്യൂഡൽഹി, സെപ്റ്റംബർ 28, 2021  

2030 ഓടെ, നായകൾ വഴിയുണ്ടാകുന്ന റെയ്ബീസ് രോഗം നിർമാർജനം ചെയ്യുന്നതിനായി ദേശീയ കർമ്മ പദ്ധതി (NAPRE) പുറത്തിറക്കി. ഇന്ന് ലോക റെയ്ബീസ് ദിനത്തിൽ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ പർഷോത്തം രൂപാല എന്നിവർ ചേർന്നാണ് കർമ്മപദ്ധതി പ്രകാശനം ചെയ്തത്. ആരോഗ്യ, കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ സഞ്ജീവ് കുമാർ ബല്യാൻ എന്നിവരും പങ്കെടുത്തു.

റെയ്ബീസ് ബാധ നിർബന്ധമായും അറിയിക്കേണ്ട (notifiable) രോഗമാക്കി വിജ്ഞാപനം ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മന്ത്രിമാർ ആവശ്യപ്പെട്ടു. ഏകീകൃത ആരോഗ്യ സമീപനം വഴി, 2030 ഓടെ ഇന്ത്യയിൽ നിന്നും നായകൾ വഴി ഉണ്ടാവുന്ന റെയ്ബീസ് നിർമാർജനം ചെയ്യുന്നതിനായി സംയുക്ത മന്ത്രിതല സഹകരണ പ്രസ്‌താവനയും ഇരു മന്ത്രിമാരും ചേർന്ന് പ്രകാശനം ചെയ്തു.
 
പരിപാടിയുടെ സമയോചിതമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ശ്രീ മൻസുഖ് മാണ്ഡവ്യ, റെയ്ബീസ് പോലുള്ള ജന്തുജന്യ രോഗങ്ങൾ കുടുംബങ്ങളെ അകാലത്തിൽ അനാഥമാക്കുന്നതായി അഭിപ്രായപ്പെട്ടു.

റെയ്ബീസിനെ സംബന്ധിച്ചിടത്തോളം വാക്‌സിനും മരുന്നും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്ന് ശ്രീ പർഷോത്തം രൂപാല നിർദ്ദേശിച്ചു. വിവിധ മന്ത്രാലയങ്ങളും  മറ്റ് പങ്കാളികളും തമ്മിലുള്ള മികച്ച ഏകോപനത്തിനായി ഒരു പ്രത്യേക സംവിധാനം രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയവുമായി കൂടിയാലോചിച്ച് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ആണ് കർമ്മ പദ്ധതി തയ്യാറാക്കിയത്.

 

പരിപാടി വെബ്‌കാസ്റ്റ് ചെയ്തത് ഈ ലിങ്കിൽ കാണാം : https://youtu.be/ug64i6MoNfE
 
 
RRTN/SKY
 
 
*****
 
 
 
 

(Release ID: 1759009) Visitor Counter : 227