ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 86 കോടി പിന്നിട്ടു
Posted On:
27 SEP 2021 9:26AM by PIB Thiruvananthpuram
ന്യൂഡൽഹി, സെപ്റ്റംബർ 27 , 2021
കഴിഞ്ഞ 24 മണിക്കൂറിൽ 38,18,362 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 86 കോടി (86,01,59,011 ) പിന്നിട്ടു. 84,07,679 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,621 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,29,31,972 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.78%
തുടർച്ചയായ 92-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,041 പേർക്കാണ്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,99,620 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.89 ശതമാനമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,65,006 പരിശോധനകൾ നടത്തി. ആകെ 56.44 കോടിയിലേറെ (56,44,08,251) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.94 ശതമാനമാണ്. കഴിഞ്ഞ 94 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.24 ശതമാനമാണ്. കഴിഞ്ഞ 28 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും 111 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്
SKY
(Release ID: 1758493)
Visitor Counter : 206