രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

SCO രാജ്യങ്ങളുടെ സംയുക്ത സൈനിക പരിശീലനത്തിന്റെ ആറാം പതിപ്പ് "സമാധാനപരമായ ദൗത്യം - 2021" റഷ്യയിലെ ഓറൻബർഗിൽ സമാപിച്ചു

Posted On: 24 SEP 2021 5:26PM by PIB Thiruvananthpuram


ന്യൂ ഡൽഹിസെപ്തംബർ 24, 2021

റഷ്യ ആതിഥേയത്വം വഹിച്ച, SCO അംഗരാജ്യങ്ങളുടെ സംയുക്ത സൈനിക പരിശീലനത്തിന്റെ ആറാം പതിപ്പ്, "സമാധാനപരമായ ദൗത്യം - 2021" (“PEACEFUL MISSION - 2021”) ഇന്ന് തെക്കുപടിഞ്ഞാറൻ റഷ്യയിലെ ഒറെൻബർഗിൽ സമാപിച്ചു.

 

അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകബഹുരാഷ്ട്ര സൈനിക സംഘങ്ങളെ നയിക്കാനുള്ള സൈനിക ഉദ്യോഗസ്ഥരുടെ കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയവയായിരുന്നു 12 ദിവസത്തെ അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങൾകര-വ്യോമസേനകളിൽ നിന്നുള്ള 200 ഉദ്യോഗസ്ഥർ അടങ്ങുന്ന ഇന്ത്യൻ സൈനിക സംഘം പരിശീലനത്തിൽ പങ്കെടുത്തു.
 

2021 സെപ്റ്റംബർ 14-ന് ആരംഭിച്ച ബഹുരാഷ്ട്ര അഭ്യാസത്തിൽ, SCO അംഗ രാജ്യങ്ങൾ ഭീകരപ്രവര്ത്തനങ്ങളെ നേരിടുന്നതിനുള്ള സംയുകത പരിശീലനത്തിൽ ഏർപ്പെട്ടുഅവസാനത്തെ സംയുകത പരിശീലനത്തിൽ എല്ലാ സൈനിക സംഘങ്ങളും പങ്കെടുത്തുതന്ത്രപരമായ വൈദഗ്ദ്ധ്യംശത്രുവിനെ ചെറുക്കാൻ ഉള്ള കഴിവ്ഭീകര പ്രവർത്തനങ്ങളെ അടിച്ചമർത്താൻ ഉള്ള ശേഷി എന്നിവ ഇവർ പ്രദർശിപ്പിച്ചു

SCO അംഗ രാജ്യങ്ങളുടെ ജനറൽ സ്റ്റാഫ് തലവന്മാർ 2021 സെപ്തംബര് 23-ന് നടന്ന അഭ്യാസത്തിന്റെ അവസാന ഘട്ടം പരിശീലനം വീക്ഷിച്ചുറഷ്യയിൽ ഇപ്പോൾ സന്ദർശനം നടത്തുന്ന ഡിഫൻസ് സ്റ്റാഫ് തലവൻ (സിഡിഎസ് ) ജനറൽ ബിപിൻ റാവത്തും സന്നിഹിതനായിരുന്നു.

 

RRTN(Release ID: 1757773) Visitor Counter : 88