ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

രണ്ട് ദിവസത്തെ ‘ദേശീയ ഗോത്രവർഗ്ഗ  ഗവേഷണ കോൺക്ലേവ്’   ശ്രീ. ബിശ്വേശ്വർ ടുഡു,  ഉദ്ഘാടനം ചെയ്തു.

Posted On: 24 SEP 2021 11:03AM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്റ്റംബർ  24 ,2021

 നാഷണൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, (എൻ‌ടി‌ആർ‌ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ( ഐഐപിഎ) ന്യൂ ഡൽഹി ,   ഒഡീഷയിലെ കെഐഎസ്‌എസ് (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി) എസ് സി എസ് സി ആർ ടി ഐ,  എന്നിവയുടെ സഹകരണത്തോടെ രണ്ട് ദിവസത്തെ വെർച്വൽ "നാഷണൽ ട്രൈബൽ ടാലന്റ് പൂൾ കോൺക്ലേവ്" ഗോത്ര വർഗ കാര്യ മന്ത്രി  ശ്രീ.ബിശ്വേശ്വർ ടുഡു  ഉദ്ഘാടനം ചെയ്തു.  2021 സെപ്റ്റംബർ 23-24 ദിവസങ്ങളിലാണ് പരിപാടി നടക്കുക.



ശിൽപശാലയിൽ, ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള 250 -ലധികം ഗോത്രവർഗ്ഗ  ഗവേഷകരുമായി അദ്ദേഹം സംവദിച്ചു.

 ഗോത്രവർഗ മന്ത്രാലയത്തിന്റെ  'ട്രൈബൽ ടാലന്റ് പൂൾ സംരംഭം' ഈ വിഭാഗത്തിൽപ്പെട്ട ഗവേഷകരുടെ  പഠനത്തിന് പിന്തുണയും അംഗീകാരവും നൽകുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കും. കേന്ദ്ര, സംസ്ഥാന തലങ്ങളിൽ മന്ത്രാലയം നടത്തുന്ന  വിവിധ ഗവേഷണ, മൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്നതും ശിൽപ്പശാലയുടെ  ലക്ഷ്യമാണ് .

 വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ  ശരിയായ മാർഗ്ഗനിർദ്ദേശത്തിലൂടെ ഗോത്ര പ്രതിഭകളെ പ്രോത്സാഹിപ്പിക്കണമെന്നും ഇത്തരത്തിലുള്ള  പരിപാടികൾ ദീർഘകാലാടിസ്ഥാനത്തിൽ തുടരണമെന്നും ചടങ്ങിൽ സംസാരിച്ച  ശ്രീ. ബിശ്വേശ്വർ  ടുഡു പറഞ്ഞു.

 നാഷണൽ ട്രൈബൽ ടാലന്റ് പൂൾ കോൺക്ലേവ്, ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഗവേഷകർക്ക് ദേശീയതലത്തിൽ ഒരു പ്ലാറ്റ്ഫോം നൽകാൻ ലക്ഷ്യമിടുന്നു.  കേന്ദ്ര- സംസ്ഥാന തലത്തിൽ പൊതു, സ്വകാര്യ മേഖലകളിലും സമൂഹത്തിലും നയ രൂപീകരണത്തിലൂടെ കൂടുതൽ സംഭാവന നൽകാൻ ഗവേഷകർക്ക് ഇതിലൂടെ കഴിയും.

ട്രൈബൽ ടാലന്റ് പൂൾ കോൺക്ലേവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ (TRI)യും മികവിന്റെ കേന്ദ്രങ്ങളുടെയും  മേധാവിമാർ പങ്കെടുത്തു.

 
IE/SKY
 
*******


(Release ID: 1757750) Visitor Counter : 163