ഉപരാഷ്ട്രപതിയുടെ കാര്യാലയം

സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി   ഗവൺമെന്റുമായി  ചേർന്നു പ്രവർത്തിക്കാൻ ഉപരാഷ്ട്രപതി   വ്യവസായ മേഖലയോട്   അഭ്യർത്ഥിച്ചു.

Posted On: 23 SEP 2021 12:07PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്റ്റംബർ 23 , 2021


കൂടുതൽ ഊർജ്ജസ്വലതയോടെ വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനായി ഗവൺമെന്റിനൊപ്പം പ്രവർത്തിക്കാനും വരും ദശകത്തിൽ സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കാനും വ്യവസായ മേഖലയോട്    ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന്  ആവശ്യപ്പെട്ടു.

 കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച 'മിസ്റ്റിക് സൗത്ത്, ഗ്ലോബൽ ലിങ്കേജസ് സമ്മിറ്റ് - ടുവെർഡ്സ്  എ  1.5 ട്രില്യൺ ഡോളർ ഇക്കോണമി' ഉച്ചകോടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.

സംരംഭകത്വം, തൊഴിലവസരങ്ങൾ , സന്തുലിതമായ പുരോഗതി സൃഷ്ടിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് തുടർച്ചയായ ഉൽപാദനക്ഷമതയോടെ  പ്രതിവർഷം 8 മുതൽ 8.5% വരെ വാർഷിക ജിഡിപി വളർച്ച നിരക്ക് ആവശ്യമാണെന്ന്  അദ്ദേഹം പറഞ്ഞു.

ഉത്പാദനം, കാർഷിക കയറ്റുമതി, ഡിജിറ്റൽ സേവനങ്ങൾ, ഭാവി തലമുറ സാമ്പത്തിക ഉൽപന്നങ്ങൾ, ഉയർന്ന കാര്യക്ഷമതയുള്ള ചരക്ക് നീക്കം , വൈദ്യുതി, പങ്കിടൽ സമ്പദ് വ്യവസ്ഥ, ആധുനിക റീട്ടെയിൽ എന്നിവയിൽ ആഗോള ഹബ്ബ് സൃഷ്ടിക്കാനും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

തെക്കൻ മേഖലയെ 2025 ഓടെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള  ലക്ഷ്യം തീർച്ചയായും കൈവരിക്കാനാകുമെന്ന്  ഉച്ചകോടിയിൽ ദക്ഷിണേന്ത്യയ്ക്ക് നൽകിയിരിക്കുന്ന ഊന്നൽ പരാമർശിച്ചുകൊണ്ട് ശ്രീ നായിഡു പറഞ്ഞു.  ബിസിനസ് നടപടികൾ ലളിതമാക്കുന്നതിൽ  ശ്രദ്ധ കേന്ദ്രീകരിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാൻ മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കാനും അദ്ദേഹം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' റാങ്കിംഗിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും മുൻനിരയിൽ നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.  സംരംഭകത്വം,  തൊഴിൽ വൈദഗ്ദ്ധ്യം , പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം, പ്രമുഖ ഐടി കമ്പനികൾ, ആധുനിക മെഡിക്കൽ അടിസ്ഥാനസൗകര്യം , പ്രധാനപ്പെട്ട നഗരങ്ങൾ തമ്മിലുള്ള മികച്ച കണക്റ്റിവിറ്റി എന്നിവ   മേഖലയുടെ ചില പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

 
IE/SKY
 
*****


(Release ID: 1757280) Visitor Counter : 107