ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 80 കോടി പിന്നിട്ടു

Posted On: 19 SEP 2021 9:41AM by PIB Thiruvananthpuram

 

 

 

ന്യൂഡൽഹിസെപ്റ്റംബർ 19, 2021


കഴിഞ്ഞ 24 മണിക്കൂറിൽ 85,42,732 ഡോസ് വാക്സിനുകൾ നൽകിയതോടെഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 80 കോടി (80,43,72,331പിന്നിട്ടു79,15,457 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,945 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,26,71,167 ആയിദേശീയ രോഗമുക്തി നിരക്ക് 97.68%.

 

തുടർച്ചയായ 84-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണംകഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,773 പേർക്കാണ്.

 
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,32,158 പേരാണ്നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.99 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,59,895 പരിശോധനകൾ നടത്തിആകെ 55.23 കോടിയിലേറെ (55,23,40,168പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.04 ശതമാനമാണ്കഴിഞ്ഞ 86 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.97 ശതമാനമാണ്കഴിഞ്ഞ 20 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും, 103 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.



(Release ID: 1756348) Visitor Counter : 151