ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
അസംസ്‌കൃത പാം ഓയില്‍ , അസംസ്‌കൃത സോയാബീന്‍ എണ്ണ ,അസംസ്‌കൃത സൂര്യകാന്തി എണ്ണ എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് ഡ്യൂട്ടി നിരക്ക് 2.5% ആയി കേന്ദ്രം കുറച്ചു
സംസ്‌ക്കരിച്ച പാം ഓയില്‍, സോയാബീന്‍ ഓയില്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് ഡ്യൂട്ടി നിരക്ക് 32.5% ആയും കുറച്ചു
Posted On:
11 SEP 2021 6:26PM by PIB Thiruvananthpuram
ന്യായവിലയില്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യ എണ്ണ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് 2021 സെപ്റ്റംബര്‍ 10ലെ കസ്റ്റംസ് വിജ്ഞാപന പ്രകാരം അസംസ്‌കൃത പാം ഓയില്‍ , അസംസ്‌കൃത സോയാബീന്‍ ഓയില്‍, അസംസ്‌കൃത സൂര്യകാന്തി എണ്ണ എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് ഡ്യൂട്ടി നിരക്ക് 2021 സെപ്റ്റംബര്‍ 11 മുതല്‍ പ്രാബല്യത്തോടെ 2.5% ആയി വീണ്ടും കുറയ്ക്കുകയും
സംസ്‌ക്കരിച്ച പാം ഓയില്‍, സോയാബീന്‍ എണ്ണ , സൂര്യകാന്തി എണ്ണ എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് ഡ്യൂട്ടി നിരക്ക് 2021 സെപ്റ്റംബര്‍ 11മുതലുള്ള പ്രാബല്യത്തോടെ 32.5% ആയും കുറയ്ക്കുകയും ചെയ്തു.
അതേ വിജ്ഞാപനത്തില്‍തന്നെ അസംസ്‌കൃത പാം ഓയിലിന്റെ കാര്‍ഷിക സെസ് 17.5% ല്‍ നിന്ന് 20% ആയി ഉയര്‍ത്തുകയും ചെയ്തു.
2021 സെപ്റ്റംബര്‍ 10-ലെ കസ്റ്റംസ് വിജ്ഞാപനത്തി ലൂടെ ഗവണ്‍മെന്റ് 2021 ജൂണ്‍ 29-ന് കേന്ദ്ര ഗവണ്‍മെന്റിന്റെ ധനകാര്യ മന്ത്രാലയം (റവന്യൂ വകുപ്പ്) പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കുകയും ചെയ്തു. അത്തരം റദ്ദാക്കലിന് മുമ്പ് ചെയ്തതോ ഒഴിവാക്കപ്പെട്ടതോ ആയ കാര്യങ്ങള്‍ ഒഴികെയുള്ളവ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഏറ്റവും പുതിയ ഇറക്കുമതി തീരുവ (2021 സെപ്റ്റംബര്‍ 11മുതല്‍ പ്രാബല്യമുള്ളത്) കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ മരവിപ്പിച്ചു എന്നാണ്.
അന്താരാഷ്ട്ര വിലയും അതിലൂടെ ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര വിലകളും 2021-22 കാലഘട്ടത്തില്‍ ഉയര്‍ന്ന നിലയിലായിരുന്നുവെന്നത് ശ്രദ്ധേയമാണ് . ഇത് വിലക്കയറ്റത്തിനും അതിലൂടെ ഉപഭോക്താക്കളുടെ വീക്ഷണത്തില്‍ വലിയ ആശങ്കയ്ക്കും കാരണമായിരുന്നു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യഎണ്ണകളുടെ വിലയേയും അതിലൂടെ ആഭ്യന്തര വിലയേയും ബാധിക്കുന്ന ഒരു പ്രധാനഘടകം ഇറക്കുമതി തിരുവയാണ്.
ഈ വിലക്കയറ്റം ലഘൂകരിക്കുന്നതിന്, കേന്ദ്ര ഗവണ്‍മെന്റ് 2021 ഫെബ്രുവരിക്കും 2021 ഓഗസ്റ്റിനും ഇടയില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. അവയില്‍ ചിലത് താഴെ ഉള്‍പ്പെടുന്നു-
1) ഇറക്കുമതി തീരുവയുടെ യുക്തിസഹമാക്കൽ
2021 ജൂണ്‍ 29ലെ കസ്റ്റംസ് വിജ്ഞാപന പ്രകാരം ഗവണ്‍മെന്റ് അസംസ്‌കൃത പാം ഓയിലിന്റെ സ്റ്റാന്‍ഡേര്‍ഡ് ഡ്യൂട്ടി നിരക്ക് 2021 ജൂണ്‍ 30 മുതല്‍ 10% ആയി കുറയ്ക്കുകയും, 2021 സെപ്റ്റംബര്‍ 30 വരെ അതിന് പ്രാബല്യമുണ്ടായിരിക്കുകയും ചെയ്യും.
2) ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി)യുടെ 2021 ജൂണ്‍ 30ലെ വിജ്ഞാപനം നമ്പര്‍ 10/2015-2020ലിലൂടെ അടിയന്തിരമായി പ്രാബല്യത്തില്‍ വരികയും 2021 ഡിസംബര്‍ വരെ പ്രാബല്യമുണ്ടായിരിക്കുകയും ചെയ്യുന്ന തരത്തില്‍ സംക്ക്കരിച്ച പാം ഓയിലുകളുടെ ഇറക്കുമതി നയം 'നിയന്ത്രിത' എന്നതില്‍ നിന്ന് 'സൗജന്യ'മായി എന്ന് ഭേദഗതി ചെയ്തു.
മാത്രമല്ല, സംസ്‌ക്കരിച്ച പാം ഓയിലുകള്‍ കേരളത്തിലെ ഒരു തുറമുഖം വഴിയും അനുവദനീയമല്ല.
3) 2021 ഓഗസ്റ്റ് 19ലെ
വിജ്ഞാപനം നമ്പര്‍ 40/2021 കസ്റ്റംസ്, പ്രകാരം 2021 ഓഗസ്റ്റ് 20 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ അസംസ്‌കൃത സോയാബീന്‍ ഓയില്‍, അസംസ്‌കൃത സൂര്യകാന്തി എണ്ണ എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് നിരക്ക് 7.5% ആയും സംസ്‌ക്കരിച്ച സോയാബീന്‍ ഓയില്‍, സൂര്യകാന്തി എണ്ണ എന്നിവയുടേത് 37.5 ശതമാനമായും കുറച്ചു. 2021 ജൂണ്‍ 29ലെ ധനമന്ത്രാലയത്തിന്റെ (റവന്യുവകുപ്പ്) നമ്പര്‍ 34/2021-കസ്റ്റംസ് എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ വിജ്ഞാപനം ഭേദഗതി ചെയ്തതിലൂടെയാണ് ഇത് നടപ്പാക്കിയത്.
4) ഫുഡ് സെയ്ഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ), പി.പി. ആന്റ് ക്യു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് (ഡി.എഫ്.പി.ഡി), ഡി.ഒ.സി.എ എന്നിവയ്ക്ക് വിവിധ തുറമുഖങ്ങളില്‍ കസ്റ്റംസ് സൗകര്യമൊരുക്കല്‍.
5) കോവിഡ് -19 കാരണം വൈകിയ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ ചരക്കുകളുടെ അനുമതി വേഗത്തിലാക്കാന്‍, ഭക്ഷ്യ സുരക്ഷയും സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്.എസ.്എസ്.എ.ഐ), ഡയറക്ടര്‍ ഓഫ് (ഡി/ഒ) കാര്‍ഷിക, സഹകരണ, കര്‍ഷക ക്ഷേമത്തിന്റെ പ്ലാന്റ് ക്വാറന്റൈന്‍ ഭക്ഷ്യ പൊതുവിതരണ ഡി/ഒ, ഉപഭോക്തൃ കാര്യങ്ങളും കസ്റ്റംസും ഡി/ഒ, എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി നിലവിലുണ്ട്. ഇവര്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ ചരക്കുകള്‍ ആഴ്ചതോറും അവലോകനം ചെയ്യുകയും സെക്രട്ടറി (ഭക്ഷ്യം) അദ്ധ്യക്ഷനായ കാര്‍ഷിക ചരക്കുകളുടെ മന്ത്രിതലാന്തര കമ്മിറ്റിയെ അറിയിക്കുകയും ചെയ്യുന്നു.
ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചരക്കുകള്‍ വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷ്യ എണ്ണകളുടെ കാര്യത്തില്‍ ചരക്കുകളുടെ അനുമതിക്കുള്ള ശരാശരി കാലതാമസ സമയം 3.4 ദിവസമായി കുറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, മുമ്പത്തേതും നിലവിലുള്ളതുമായ ഇറക്കുമതി തീരുവ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
നികുതിയിളവുകള്‍ ഇതിനകം വരുമാനത്തില്‍ ഗണ്യമായ നഷ്ടം വരുത്തിയിട്ടുണ്ട് (ഒരു സമ്പൂര്‍ണ്ണ വര്‍ഷത്തില്‍ ഏകദേശം 3500 കോടി രൂപയോളം). നിലവിലുള്ളതും/ഏറ്റവും പുതിയതായി ഇറക്കുമതി തീരുവ കുറച്ചതും കൂടിയാകുമ്പോള്‍ ഒരു സമ്പൂര്‍ണ്ണ വര്‍ഷത്തില്‍ 1100 കോടി രൂപയുടെ അധികനഷ്ടവുമുണ്ടാക്കും. ഇത് എല്ലാം കൂടി ചേര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ റവന്യുവകുപ്പിന് മൊത്തം ഒരു സമ്പൂര്‍ണ്ണവര്‍ഷത്തില്‍ ഏകദേശം 4,600 കോടി രൂപയുടെ നഷ്ടമുണ്ടാക്കും.
(Release ID: 1754185)
Visitor Counter : 251