ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര ചുമതലയേറ്റു

प्रविष्टि तिथि: 10 SEP 2021 3:49PM by PIB Thiruvananthpuram

ന്യൂ ഡൽഹി, സെപ്റ്റംബർ 10, 2021

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്വിയുടെ സാന്നിധ്യത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര ഇന്ന് ന്യൂ ഡൽഹിയിൽ ചുമതലയേറ്റു.

ചടങ്ങിൽ സംസാരിച്ച ശ്രീ നഖ്‌വി, സർദാർ ഇക്ബാൽ സിംഗ് ലാൽപുരയ്ക്ക് പുതിയ ഉത്തരവാദിത്ത്വത്തിൽ ആശംസകൾ നേർന്നു. "സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്ക പ്രയാസ്"- എല്ലാവര്ക്കും ഒപ്പം എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം” എന്നിവക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന് ഭരണ, സാമൂഹിക, സാഹിത്യ മേഖലകളിലെ സർദാർ ഇക്ബാൽ സിംഗ് ലാൽപുരയുടെ വിശാലമായ അനുഭവം സഹായകമാകുമെന്നും ശ്രീ നഖ്‌വി പറഞ്ഞു. 

RRTN/SKY


(रिलीज़ आईडी: 1753859) आगंतुक पटल : 249
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil