സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

2022-23 വിപണന കാലയളവില്‍ റാബി വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിച്ച് കേന്ദ്രമന്ത്രിസഭ


എംഎസ്പി ഉയര്‍ത്തിയത് വിളകളുടെ വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ


ഗോതമ്പ്, റാപ്‌സീഡ്, കടുക് എന്നിവയ്ക്കുപുറമെ തുവര, പയര്‍, ബാര്‍ലി, സാഫ്ഫ്‌ളവര്‍ എന്നിവയിലും ഉല്‍പാദനച്ചെലവു കണക്കിലെടുക്കുമ്പോള്‍ കര്‍ഷകര്‍ക്കുള്ള വരുമാനം ഏറ്റവും ഉയര്‍ന്നതെന്ന് കണക്കാക്കപ്പെടുന്നു


എംഎസ്പി നിശ്ചയിച്ചിരിക്കുന്നത് എണ്ണ വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നാടന്‍ ധാന്യങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായി


റാബി വിളികളുടെ എംഎസ്പി വര്‍ധന കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കും

Posted On: 08 SEP 2021 2:33PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി (സിസിഇഎ) 2022-23 റാബി വിപണനകാലയളവില്‍ (ആര്‍എംഎസ്) ആവശ്യമായ എല്ലാ റാബി വിളകള്‍ക്കും കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ദ്ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കി.

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പുവരുത്തുന്നതിനായാണ് ഗവണ്‍മെന്റ് ആര്‍എംഎസ് 2022-23ലേക്ക് റാബി വിളകളുടെ എംഎസ്പി വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  തുവര (മസൂര്‍), റാപ്‌സീഡ്‌സ് & കടുക് (ക്വിന്റലിന് 400 രൂപ വീതം), പയര്‍ (ക്വിന്റലിന് 130 രൂപ) എന്നിവയ്ക്ക് വിലയില്‍ കൂടുതല്‍ വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാഫ്ഫ്‌ളവറിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്വിന്റലിന് 144 രൂപയുടെ വര്‍ദ്ധനയാണുള്ളത്. വിളകളുടെ വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ടാണ് വിലവര്‍ധന നടപ്പാക്കുന്നത്.

2022-23 സീസണിലേക്കുള്ള റാബി വിളകളുടെ എംഎസ്പി (രൂപയില്‍/ക്വിന്റലിന്)

വിളകൾ

2021 -22 ലെ റാബി സീസണിലെ കുറഞ്ഞ താങ്ങുവില

2022 -23 ലെ റാബി സീസണിലെ കുറഞ്ഞ താങ്ങുവില

2022 -23 ലെ ഉത്പ്പാദന ചെലവ് * (രൂപ/ക്വിന്റൽ)

താങ്ങുവിലയിലെ വർധന (കേവലമായ)

വരുമാനം (ശതമാനത്തിൽ

ഗോതമ്പ് 

1975

2015

1008

40

100

ബാർലി 

1600

1635

1019

35

60

പയർ 

5100

5230

3004

130

74

തുവര (മസൂർ )

5100

5500

3079

400

79

റേപ്പ്സീഡ് &

കടുക് 

4650

5050

2523

400

100

സാഫ്ഫ്ളവർ 

5327

5441

3627

114

50

കര്‍ഷകരെ ഈ വിളകള്‍ കൂടുതല്‍ പ്രദേശത്ത് കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനും  മികച്ച സാങ്കേതികവിദ്യകളും കാര്‍ഷിക സമ്പ്രദായങ്ങളും സ്വീകരിക്കുന്നതിനും, ആവശ്യകതാ- വിതരണ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും എണ്ണ വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നാടന്‍ ധാന്യങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി എംഎസ്പി പുനര്‍നിര്‍ണയിക്കാനും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തെ ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വര്‍ധനയില്‍ വില നിര്‍ണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ എംഎസ്പി വര്‍ധിപ്പിച്ചത്. ഗോതമ്പ്, റാപ്‌സീഡ് & കടുക് (100% വീതം), പയര്‍ (79%), ബാര്‍ലി (60%), സാഫ്ഫ്‌ളവര്‍ (50%) എന്നിവയില്‍ കര്‍ഷകര്‍ക്ക് ഉല്‍പാദനച്ചെലവിനേക്കാള്‍ ആദായം കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കൂടാതെ, അടുത്തിടെ ഗവണ്‍മെന്റ് പ്രഖ്യാപിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണല്‍ മിഷന്‍ ഓണ്‍ എഡിബിള്‍ ഓയില്‍സ്-ഓയില്‍ പാം (എന്‍എംഇഒ-ഒപി), ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കും. മൊത്തം 11,040 കോടി രൂപയുടെ വിനിയോഗത്തോടെ, ഈ പദ്ധതി മേഖലയുടെ വിസ്തൃതിയും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കര്‍ഷകര്‍ക്ക് അവരുടെ വരുമാനവും അധിക തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഗവണ്‍മെന്റ് 2018-ല്‍ പ്രഖ്യാപിച്ച അംബ്രല്ല പദ്ധതിയായ 'പ്രധാനമന്ത്രി അന്നദാത ആയ് സംരക്ഷണ്‍ അഭിയാന്‍' (പിഎം-ആശ) കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച ആദായം ലഭിക്കാന്‍ സഹായിക്കും. ഈ പദ്ധതിയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ മൂന്ന് ഉപപദ്ധതികള്‍ ഉള്‍പ്പെടുന്നു. പ്രൈസ് സപ്പോര്‍ട്ട് സ്‌കീം (പിഎസ്എസ്), പ്രൈസ് ഡെഫിഷ്യന്‍സി പേയ്‌മെന്റ് സ്‌കീം (പിഡിപിഎസ്), സ്വകാര്യ സംഭരണ- സ്റ്റോക്കിസ്റ്റ് പദ്ധതി (പിപിഎസ്എസ്) എന്നിവയാണത്.

****


(Release ID: 1753170) Visitor Counter : 353