ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
azadi ka amrit mahotsav

വിവിധ രാജ്യങ്ങളിലുള്ള 75 ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ ഇന്ത്യ @75 - ആത്മനിർഭർ   കോർണർ സ്ഥാപിക്കാൻ ഒരുങ്ങി ട്രൈഫെഡ്

Posted On: 07 SEP 2021 12:51PM by PIB Thiruvananthpuram



ന്യൂഡൽഹി, സെപ്റ്റംബർ 7, 2021


ഗോത്ര വർഗ ഉൽപ്പന്നങ്ങൾക്കൊപ്പം ഭൗമശാസ്ത്ര പദവിയുള്ള ഉത്പന്നങ്ങൾക്കും പ്രോത്സാഹനം നൽകാനും, രാജ്യത്തെ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട കരകൗശല വിദഗ്ധരുടെ ശാക്തീകരണത്തിന്റെ  സൂചകമായി അവയെ ഒരു ബ്രാൻഡാക്കി  മാറ്റാനും  നിരവധി മന്ത്രാലയങ്ങളുമായി  ട്രൈഫൈഡ് സഹകരിക്കുന്നുണ്ട്

ഇത്തരത്തിൽ ഒന്നാണ് വിദേശകാര്യ മന്ത്രാലയവുമായി ഉള്ള പങ്കാളിത്തം. വരുന്ന 90 ദിവസകാലയളവിനുള്ളിൽ വിവിധ രാജ്യങ്ങളിലുള്ള  75 ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ ആണ് ട്രൈഫെഡ് 'സ്വയംപര്യാപ്ത ഭാര
ത്  -ആത്മനിർഭർ ഭാരത് ' കോർണറുകൾ    സ്ഥാപിക്കുന്നത്

 സ്വാതന്ത്ര്യദിനത്തിൽ തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള  ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ, പ്രഥമ സ്വാശ്രയ ഭാരത കോർണർ വിജയകരമായി ഉദ്ഘാടനം ചെയ്തു

 പ്രകൃതിദത്ത -ജൈവ ഉത്പന്നങ്ങൾക്ക് പുറമേ, ഭൗമശാസ്ത്ര പദവിയുള്ള ഗോത്രവർഗ്ഗ കരകൗശല ഉത്പന്നങ്ങളും  പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക വേദിയായി ഇവ മാറും

ഇന്ത്യൻ ഗോത്രവർഗ്ഗ ഉത്പന്നങ്ങളുടെ വൈവിധ്യവും സമ്പന്നതയും വെളിവാക്കുന്ന ബ്രോഷറുകളും  കാറ്റലോഗുകളും ലോകമെമ്പാടുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് വിതരണം ചെയ്തു കഴിഞ്ഞു  

 ടർക്കി, ഇസ്രായേൽ, ഫ്രാൻസ്, കാനഡ, സിംഗപ്പൂർ, റഷ്യ, യുഎസ്, ഇൻഡോനേഷ്യ, ഗ്രീസ് തുടങ്ങിയ രാഷ്ട്രങ്ങൾ ഈ 75 രാജ്യങ്ങളിൽ പെടുന്നു

 ഈ നയതന്ത്ര കാര്യാലയങ്ങളിലെ  സ്വാശ്രയ ഭാരത്കോർണറുകളിലേക്കുള്ള ഗോത്രവർഗ്ഗ ഉത്പന്നങ്ങൾ വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ് ട്രൈഫഡ്.

 ഇതിനുപുറമേ ഇന്ത്യയിൽ  സ്ഥിതിചെയ്യുന്ന 75 വിദേശ  നയതന്ത്ര കാര്യാലയങ്ങളിലും ട്രൈഫഡ്, സ്വാശ്രയ ഭാരത കോർണറുകൾ  സ്ഥാപിക്കുന്നുണ്ട് 

 

 

IE/SKY


(Release ID: 1752877) Visitor Counter : 268