ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 68.46 കോടി പിന്നിട്ടു

Posted On: 05 SEP 2021 9:56AM by PIB Thiruvananthpuram




ന്യൂഡൽഹിസെപ്റ്റംബർ 5, 2021



രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിൻ ഡോസുകളുടെ എണ്ണം ഇന്നലെ 68 കോടി പിന്നിട്ടുകഴിഞ്ഞ 24 മണിക്കൂറിൽ 71,61,760 ഡോസ് വാക്സിനുകൾ നൽകിയതോടെഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 68.46 കോടി (68,46,69,521) പിന്നിട്ടു71,39,683 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,091 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,21,38,092 ആയിദേശീയ രോഗമുക്തി നിരക്ക് 97.42%.

തുടർച്ചയായ 70-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,766 പേർക്കാണ്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,10,048 പേരാണ്നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.24 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,47,476 പരിശോധനകൾ നടത്തിആകെ 53 കോടിയിലേറെ (53,00,58,218പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.62% ശതമാനമാണ്കഴിഞ്ഞ 72 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.45 ശതമാനമാണ്കഴിഞ്ഞ 90 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.



(Release ID: 1752470) Visitor Counter : 196