ധനകാര്യ മന്ത്രാലയം

സാമ്പത്തിക സ്ഥിരതയും വികസനവും കൗണ്‍സിലിന്റെയും 24 -ാമത് യോഗത്തില്‍ ധനമന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ അദ്ധ്യക്ഷത വഹിച്ചു

Posted On: 03 SEP 2021 6:45PM by PIB Thiruvananthpuram

സാമ്പത്തിക സ്ഥിരതയും വികസനവും കൗണ്‍സിലിന്റെ (എഫ്.എസ്.ഡി.സി) 24 -ാമത് യോഗത്തില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ ഇന്ന് ഇവിടെ അദ്ധ്യക്ഷത വഹിച്ചു.

കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്റാവു കാരാഡ്, കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസ്, ധനകാര്യ സെക്രട്ടറിയും ധനകാര്യ മന്ത്രാലയത്തിന്റെ ചെലവ് വകുപ്പ് (എക്‌സ്‌പെന്‍ഡിചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്) സെക്രട്ടറിയുമായ ഡോ ടി വി സോമനാഥന്‍, ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശ്രീ അജയ് സേത്ത്, ധനമന്ത്രാലയത്തിന്റെ റവന്യുവകുപ്പ് സെക്രട്ടറി ശ്രീ തരുണ്‍ ബജാജ്, ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക സേവന വിഭാഗം സെക്രട്ടറി ശ്രീ ദേബാശിഷ് പാണ്ഡ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ സെക്രട്ടറി ശ്രീ രാജേഷ് വര്‍മ്മ, ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ: കൃഷ്ണമൂര്‍ത്തി വി.സുബ്രഹ്മണ്യന്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ ഡോ. ശ്രീ അജയ് ത്യാഗി, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീ സുപ്രതിം ബന്ദോപാധ്യായ; ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ ഡോ: എം.എസ്. സാഹു, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീ ഇന്‍ജെതി ശ്രീനിവാസ്, ഇന്‍ഷുറന്‍സ് ആന്‍ഡ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അംഗവും ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പിന്റെ എഫ്.എസ്.ഡി.സിയുടെ സെക്രട്ടറിയുമായ (നോണ്‍-ലൈഫ്) ശ്രീമതി ടി.എല്‍ അലമേലു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സാമ്പത്തിക സ്ഥിരത, സാമ്പത്തിക മേഖല വികസനം, ഇന്റര്‍-റെഗുലേറ്ററി ഏകോപനം, സാമ്പത്തിക സാക്ഷരത, സാമ്പത്തിക ഉള്‍ച്ചേരല്‍, സമ്പദ്ഘടനയുടെ മാക്രോ പ്രൂഡന്‍ഷ്യല്‍ മേല്‍നോട്ടം എന്നിവ ഉള്‍പ്പെടെയുള്ള വലിയ സാമ്പത്തിക ഒന്നിച്ചുചേരലുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള എഫ്.എസ്.ഡി.സിയുടെ വിവിധ അനുശാസനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
സാമ്പത്തിക സാഹചര്യങ്ങളില്‍ ഗവണ്‍മെന്റും എല്ലാ വ്യവസ്ഥാപകരും ( റെഗുലേറ്റേഴ്‌സ്) തുടര്‍ച്ചയായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
സമ്മര്‍ദ്ദ ആസ്തികളുടെ (സ്ട്രസ്ഡ് അസറ്റസ്) പരിപാലനം, സാമ്പത്തിക സ്ഥിരത വിശകലനത്തിന് സ്ഥാപന സംവിധാന ശാക്തീകരണം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ധനകാര്യ സ്ഥാപനങ്ങളുടെ നിര്‍ണ്ണയത്തിനുള്ള ചട്ടക്കൂട്, ഐ.ബി.സി (ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡ്) പ്രക്രിയകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, വിവിധ മേഖലകളിലും ഗവണ്‍മെന്റ് വിവരങ്ങളിലും ഗവണ്‍മെന്റ് അധികാരികളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന സംവിധാനം എന്നിവയിലെ ബാങ്കുകളുടെ സമ്പര്‍ക്കം, ഇന്ത്യന്‍ രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണം പെന്‍ഷന്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നീ പ്രശ്‌നങ്ങളും മറ്റുള്ളവയോടൊപ്പം കൗണ്‍സില്‍ ചര്‍ച്ചചെയ്തു.
ആര്‍.ബി. ഐ ഗവര്‍ണര്‍, അദ്ധ്യക്ഷനായ എഫ്.എസ്.ഡി.സി ഉപസമിതി നടത്തിയ പ്രവര്‍ത്തനങ്ങളും എഫ്.എസ്.ഡി.സിയുടെ മുന്‍കാല തീരുമാനങ്ങളില്‍ അംഗങ്ങള്‍ സ്വീകരിച്ച നടപടികളും കൗണ്‍സില്‍ വിലയിരുത്തി.

****



(Release ID: 1751826) Visitor Counter : 242