യുവജനകാര്യ, കായിക മന്ത്രാലയം
ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാക്കളെ കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ആദരിച്ചു.
Posted On:
03 SEP 2021 4:14PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ ,03 , 2021
പാരാലിമ്പിക്സ് ഗെയിംസ് മെഡൽ ജേതാക്കളായ സുമിത് ആന്റിൽ (ജാവലിൻ ത്രോ എഫ് 64 ഗോൾഡ് മെഡൽ), ദേവേന്ദ്ര ജജാരിയ (ജാവലിൻ ത്രോ എഫ് 46 സിൽവർ മെഡൽ), യോഗേഷ് കതുനിയ (ഡിസ്കസ് ത്രോ എഫ് 56 സിൽവർ മെഡൽ), ശരദ് കുമാർ (ഹൈജമ്പ് ടി 63 വെങ്കല മെഡൽ) എന്നിവരെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഇന്ന് ന്യൂ ഡൽഹയിൽ ആദരിച്ചു.. ചടങ്ങിൽ യുവജന , കായിക വകുപ്പ് സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് സന്നിഹിതനായിരുന്നു.ഇന്ത്യൻ പാരാ-അത്‌ലറ്റുകളുടെ മികച്ച പ്രകടനം രാജ്യത്തിന് അഭിമാനിക്കാൻ ഇട നൽകുകയും , എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാമെന്ന് ധൈര്യം നൽകിയതായും ചടങ്ങിൽ സംസാരിച്ച ശ്രീ
അനുരാഗ് ഠാക്കൂർ പറഞ്ഞു.ടോക്കിയോ പാരാലിമ്പിക്സിൽ, ഇന്ത്യ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സംഘത്തെ ആണ് അയച്ചതെന്നും , ഈ ടീം എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെക്കുകയും മെഡലുകളുടെ എണ്ണം ഇരട്ട അക്കത്തിലേക്ക് എത്തിക്കുകയും ചെയ്തു.ഈ പാരാ അത് ലറ്റുകൾ ഇന്ന് എല്ലാവർക്കും പ്രചോദനമാണ്,അദ്ദേഹം കൂട്ടിച്ചേർത്തു. ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം ( TOPS ) മുന്നോട്ട് കൊണ്ടുപോകുമെന്നും , അത്‌ലറ്റുകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിന് ഈ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
IE
(Release ID: 1751757)
Visitor Counter : 228