റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

സാമ്പത്തിക പ്രവർത്തനങ്ങളുടെ  ഉത്തേജനത്തിന്  സുവികസിതമായ അടിസ്ഥാന സൗകര്യങ്ങൾ  സുപ്രധാനമെന്ന്  ശ്രീ നിതിൻ ഗഡ്കരി

Posted On: 02 SEP 2021 4:05PM by PIB Thiruvananthpuram


ന്യൂഡൽഹി, സെപ്റ്റംബർ 02, 2021



സാമ്പത്തിക പ്രവർത്തനങ്ങളുടെ  ഉത്തേജനത്തിന്  സുവികസിതമായ അടിസ്ഥാന സൗകര്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന മെച്ചപ്പെട്ട  വരുമാനവും, അധിക സാമ്പത്തിക അടിത്തറയും സർക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി  ശ്രീ നിതിൻ ഗഡ്കരി ഊന്നിപ്പറഞ്ഞു.

'അടിസ്ഥാന സൗകര്യങ്ങൾ ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു' എന്ന വിഷയത്തിൽ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ 29 -ാമത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 2 ദശകങ്ങളിൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 16 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 149 ബില്യൺ യുഎസ് ഡോളറായി വളർന്നതായും 2025 ഓടെ 500 ബില്യൺ യുഎസ് ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീ ഗഡ്കരി വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാങ്കേതികവിദ്യ കൈമാറ്റം, നൂതന ആശയങ്ങളുടെ പങ്കിടൽ, ഗവേഷണ-  വികസന സഹകരണം  എന്നിവ കൂടുതൽ വ്യാപ്തിയിൽ വിനിയോഗിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇലക്ട്രിക്ക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന  ബാറ്ററിയുടെ സാങ്കേതിക വിദ്യയും നിലവിലുള്ള  സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കും  യുഎസ് കമ്പനികൾക്ക് ഇന്ത്യയുടെ ഗവേഷണ വികസന സംരംഭങ്ങളുമായി സഹകരിക്കാനാകുമെന്ന് ശ്രീ ഗഡ്കരി പറഞ്ഞു.

ഗുണനിലവാരം, കുറഞ്ഞ ചെലവ്, സുസ്ഥിരത എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും ശ്രീ ഗഡ്കരി പറഞ്ഞു.
 
 
IE/SKY


(Release ID: 1751455) Visitor Counter : 147