ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

1.33 കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകി ഒരു ദിവസം ഏറ്റവും കൂടതൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകി എന്ന നേട്ടം രാജ്യം കരസ്ഥമാക്കി

Posted On: 01 SEP 2021 10:13AM by PIB Thiruvananthpuram

 

 

ന്യൂഡൽഹിസെപ്റ്റംബർ 1, 2021

 

ഒരു കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകി ഒരു ദിവസം ഏറ്റവും കൂടതൽ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി എന്ന നേട്ടം രാജ്യം ഇന്നലെ കരസ്ഥമാക്കി. കഴിഞ്ഞ 5 ദിവസങ്ങളിൽ, ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഒരു കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ 1,33,18,718 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 65.41 കോടി (65,41,13,508) പിന്നിട്ടു69,06,357 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,964 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,19,93,644 ആയിദേശീയ രോഗമുക്തി നിരക്ക് 97.51%.

തുടർച്ചയായ 66-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്  41,965 പേർക്കാണ്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,78,181 പേരാണ്നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15% മാത്രമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,06,785 പരിശോധനകൾ നടത്തിആകെ 52.31 കോടിയിലേറെ  (52,31,84,293പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

 പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.58 ശതമാനമാണ്കഴിഞ്ഞ 68 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.61 ശതമാനമാണ്കഴിഞ്ഞ 86 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.



(Release ID: 1751042) Visitor Counter : 161