ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഖാദി ഇന്ത്യ പ്രശ്നോത്തരിക്ക് ഉപരാഷ്ട്രപതി തുടക്കംകുറിച്ചു

Posted On: 31 AUG 2021 1:01PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹിആഗസ്റ്റ് 31, 2021
 
ഖാദിയെ ഒരു ദേശീയ വസ്ത്രമായി  ആയി കാണാനും അവയുടെ പരമാവധി ഉപയോഗത്തിന് പ്രോത്സാഹനം നൽകാനും രാജ്യത്തെ പൗരൻമാരോട് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് അഭ്യർത്ഥിച്ചു. ഖാദിയുടെ ഉപയോഗത്തിന് വലിയ തോതിലുള്ള പ്രചാരണം നൽകാനായി വിവിധമേഖലകളിലെ പ്രമുഖർ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
 
ആസാദി കാ  അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ സംഘടിപ്പിക്കുന്ന ഖാദി ഇന്ത്യ പ്രശ്നോത്തരിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. രാജ്യം മുഴുവൻ വിജയകരമായി തങ്ങളുടെ പ്രവർത്തനം  വ്യാപിപ്പിക്കാനും, അതുവഴി രാജ്യത്തിന്റെ വിദൂര മേഖലകളിലുള്ള വ്യക്തികളെ പോലും സുസ്ഥിര സ്വയംതൊഴിൽ പ്രവർത്തനങ്ങളിലൂടെ ബന്ധിപ്പിക്കാനും  ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്   കഴിഞ്ഞതിൽ ശ്രീ നായിഡു സന്തുഷ്ടി രേഖപ്പെടുത്തി. ഖാദിയുടെ ചരിത്രപരമായ പ്രാധാന്യം ഓർമ്മിച്ചുകൊണ്ട്  സ്വാതന്ത്ര്യസമരകാലത്ത് പൊതു ജനങ്ങളെ തമ്മിൽ ഒത്തുചേർത്തിരുന്ന ശക്തിയായിരുന്നു അത് എന്ന് അദ്ദേഹം , അഭിപ്രായപ്പെട്ടു. ദാരിദ്ര്യം അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് വരുമാനം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് 1918 ൽ ഖാദി മുന്നേറ്റത്തിന് മഹാത്മാഗാന്ധി തുടക്കം കുറിച്ചതും പിന്നീട് അത്  വൈദേശികാധിപത്യത്തിനെതിരായ ശക്തമായ പ്രതീകമായി മാറിയതും ശ്രീ നായിഡു അനുസ്മരിച്ചു.
 
നിർമ്മാണവേളയിൽ വൈദ്യുതിയോ, ഒരുതരത്തിലുള്ള ഇന്ധനമോ വേണ്ടാത്ത ഖാദിക്ക്  പൂജ്യം കാർബൺ ഫൂട്ട്  പ്രിന്റ് ആണ് ഉള്ളതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഒരു വസ്ത്രം  എന്ന നിലയിൽ ഖാദി ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട് എന്നത്  ഓർത്ത് വെക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ട ഉപരാഷ്ട്രപതി, യൂണിഫോമുകൾക്കായി ഖാദി ഉപയോഗിക്കുന്നതിലെ സാധ്യതകൾ പരിശോധിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.
 
നാരുകൾ തമ്മിലുള്ള അകലം ഉയർന്നിരിക്കുന്നത് കൊണ്ട് പ്രാദേശിക കാലാവസ്ഥ സാഹചര്യങ്ങൾക്ക് ഖാദി തികച്ചും അനുയോജ്യം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഫാഷന്റെ പ്രതീകമായി ഖാദിയെ മാറ്റാനും എല്ലാവർക്കും ഇടയിൽ അവയുടെ ഉപയോഗം വർധിപ്പിക്കാൻ പരമാവധി പ്രോത്സാഹനം നൽകാനും അദ്ദേഹം രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ചു.
 
എംഎസ്എംഇ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിമാരായ ശ്രീ നാരായൺ റാണെ, ശ്രീ ഭാനു പ്രതാപ് സിംഗ് വെർമ്മ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
 
 
 
 
 
 
 
 
 

(Release ID: 1750987) Visitor Counter : 144