രാജ്യരക്ഷാ മന്ത്രാലയം

അൾജീരിയൻ നാവികസേനയുമായി ചേർന്ന്  ഇന്ത്യൻ നാവികസേനയുടെ പ്രഥമ അഭ്യാസ പ്രകടനം

Posted On: 31 AUG 2021 10:44AM by PIB Thiruvananthpuram

 

 
 
ന്യൂ ഡൽഹിആഗസ്റ്റ് 31, 2021
 

യൂറോപ്പ്, ആഫ്രിക്ക സന്ദർശനത്തിന്റെ ഭാഗമായി, ഇന്ത്യൻ നാവികസേന കപ്പലായ ഐഎൻഎസ് തബാർ,2021  ഓഗസ്റ്റ്  29 ന് അൾജീരിയൻ നാവികസേന കപ്പലുമായി  സംയുക്ത സമുദ്രാഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു. അൾജീരിയൻ തീരത്ത് നടന്ന ഈ സുപ്രധാന പ്രകടനത്തിൽ   മുൻനിര അൾജീരിയൻ യുദ്ധക്കപ്പലായ 'എസ്സാഡ്ജർ' പങ്കെടുത്തു.
 
അഭ്യാസത്തിന്റെ ഭാഗമായി, ആശയവിനിമയ നടപടിക്രമങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ  ഇരു യുദ്ധക്കപ്പലുകളും പ്രദർശിപ്പിച്ചു. ഈ പ്രകടനം  ഇരു നാവികസേനകളും പിന്തുടരുന്ന വ്യത്യസ്ത  പ്രവർത്തനങ്ങളുടെ ആശയം മനസ്സിലാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും  സഹായിക്കുകയും, ഭാവിയിൽ പരസ്പര ബന്ധവും സഹകരണവും വർദ്ധിപ്പിക്കാനുള്ള സാധ്യത ഒരുക്കുകയും ചെയ്തു.
 
 
 
 
 


(Release ID: 1750976) Visitor Counter : 146