ഉപരാഷ്ട്രപതിയുടെ കാര്യാലയം

സമഗ്രമായ ഓൺലൈൻ വിദ്യാഭ്യാസത്തിന് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി 

Posted On: 26 AUG 2021 1:28PM by PIB Thiruvananthpuram

 

 
 
വിദൂര-ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സമഗ്രമായ സമീപനങ്ങൾക്ക് ആഹ്വാനം ചെയ്ത്  ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു. ഇത്തരം വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യത, ഗുണമേന്മ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ  മഹാമാരിയെ തുടർന്ന് വർധിക്കാനിടയുണ്ടെന്നും, അത് നിരവധി വിദ്യാർഥികളെ ഇവയിൽ നിന്ന് ഒഴിവാക്കുമെന്നും ഉപരാഷ്ട്രപതി മുന്നറിയിപ്പ് നൽകി.
 
രാജ്യത്തിന്റെ ഉൾനാടൻ മേഖലയിലെ വ്യക്തികൾക്ക് ഉള്ള ഒരു ഡിജിറ്റൽ പാലമായി ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ശക്തിയെ വിശേഷിപ്പിച്ച അദ്ദേഹം, സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നാക്ക  വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ ഇവയുടെ പുറത്ത് പോകുന്നില്ല എന്നും, അതുവഴി  ഒരു ഡിജിറ്റൽ വിഭജനം ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണമെന്ന്  ആവശ്യപ്പെട്ടു  
 
രാജ്യത്ത്, പ്രത്യേകിച്ചും ഗ്രാമീണമേഖലയിൽ മികച്ച രീതിയിലും കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് സൗകര്യം  ലഭ്യമാക്കുന്നതിന് ഭാരത് നെറ്റ് പോലെയുള്ള പദ്ധതികൾ അതിവേഗം നടപ്പാക്കേണ്ടതിന്റെ  ആവശ്യകതയും ശ്രീ നായിഡു ചൂണ്ടിക്കാട്ടി.
 
CSR പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യത്തെ സ്ഥാപനങ്ങൾ, സാമൂഹ്യപരമായും സാമ്പത്തികപരമായും ദുർബല അവസ്ഥയിലുള്ള വിഭാഗങ്ങളിലെ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് പഠനോപകരണങ്ങൾ നൽകുന്നതിന് പ്രത്യേക പരിഗണന നൽകണമെന്നും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.
 
ഇന്ത്യൻ ഭാഷകളിലുള്ള ഓൺലൈൻ കോഴ്സുകളുടെ കുറവ്ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, കൂടുതൽ പ്രാദേശിക ഭാഷകളിൽ പഠനസാമഗ്രികൾ ലഭ്യമാക്കാൻ വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ സ്വകാര്യ കമ്പനികളോട് ആവശ്യപ്പെട്ടു. 
 
അനന്തപുരാമുവിൽ സ്ഥിതിചെയ്യുന്ന ആന്ധ്രപ്രദേശ് കേന്ദ്ര സർവകലാശാലയുടെ പ്രഥമ  സ്ഥാപക ദിനാഘോഷങ്ങളെ വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിന്, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ, പാഠ്യ പ്രവർത്തനങ്ങളിൽ  സാമൂഹ്യ സ്ഥാപനങ്ങളുടെ കൂടുതൽ പങ്കാളിത്തം തുടങ്ങിയവയ്ക്ക് പ്രോത്സാഹനം നൽകുന്ന ദർശനികമായ ഒരു നടപടിയാണ് ദേശീയ വിദ്യാഭ്യാസ നയം എന്നും  ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
 
 
 
 
 


(Release ID: 1749500) Visitor Counter : 166