മന്ത്രിസഭ
azadi ka amrit mahotsav

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് , സ്വിറ്റ്സർലൻഡിലെ ഫൗണ്ടേഷൻ ഫോർ ഇന്നൊവേറ്റീവ് ന്യൂ ഡയഗ്നോസ്റ്റിക്സ് എന്നിവ തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

प्रविष्टि तिथि: 18 AUG 2021 4:18PM by PIB Thiruvananthpuram

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ,  സ്വിറ്റ്സർലൻഡിലെ   ഫൗണ്ടേഷൻ ഫോർ ഇന്നൊവേറ്റീവ് ന്യൂ ഡയഗ്നോസ്റ്റിക്സ്  എന്നിവ തമ്മിലുള്ള  ബന്ധം ശക്തിപ്പെടുത്തുന്നതിനായിഒപ്പു വച്ച  ധാരണാപത്രം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം  മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി.   അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക സഹകരണവും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള്  ധാരണാപത്രം 2021 ഫെബ്രുവരിയിലാണ്  ഒപ്പിട്ടത് .

പ്രയോജനങ്ങൾ : 

പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ അന്തർ ദേശീയ ശാസ്ത്ര-സാങ്കേതിക സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ബന്ധം ഈ ധാരണാപത്രം കൂടുതൽ ശക്തിപ്പെടുത്തും. 


സാമ്പത്തിക പ്രത്യാഘാതങ്ങൾ:

ഐ സി എം ആർ   ഒരു ലക്ഷം ഡോളർ  വരെ ഫണ്ടിംഗ് ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണ്, അതേസമയം എഫ് ഐ എൻ ഡി പ്രാദേശിക പങ്കാളികൾക്കും ഗവേഷകർക്കും റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ  വഴി തിരിച്ചറിഞ്ഞ 4  ലക്ഷം ഡോളർ  വരെ ഫണ്ട് ലഭ്യമാക്കും.

പശ്ചാത്തലം:

ഐ സി എം ആർ ഇൻട്രാമുറൽ, എക്സ്ട്രാമുറൽ ഗവേഷണങ്ങളിലൂടെ രാജ്യത്ത് ബയോമെഡിക്കൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നു. (ഇന്ത്യൻ) കമ്പനീസ് ആക്ട്, 2013-ലെ സെക്ഷൻ 8 പ്രകാരം സൃഷ്ടിക്കപ്പെട്ട ഒരു സ്വതന്ത്ര ലാഭേച്ഛയില്ലാത്ത സംഘടനയാണ് എഫ് ഐ എൻ ഡി.

****


(रिलीज़ आईडी: 1747040) आगंतुक पटल : 245
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada