ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
10 AUG 2021 9:57AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 28,204 പേർക്ക്; കഴിഞ്ഞ 147 ദിവസത്തിൽ ഏറ്റവും കുറവ്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,88,508; കഴിഞ്ഞ 139 ദിവസത്തിൽ ഏറ്റവും കുറവ്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.21 ശതമാനം; മാർച്ച് 2020ന് ശേഷം ഏറ്റവും കുറവ്
രോഗമുക്തി നിരക്ക് 97.45%; ഇതുവരെ ഉള്ളതിൽ ഏറ്റവും കൂടിയ നിരക്ക്
രാജ്യത്താകമാനം ഇതുവരെ 3,11,80,968 പേർ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,511 പേർ സുഖം പ്രാപിച്ചു
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 51.45 കോടി ഡോസ് വാക്സിൻ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.36 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.87%; കഴിഞ്ഞ 15 ദിവസങ്ങളായി മൂന്ന് ശതമാനത്തിൽ താഴെ
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 48.32 കോടി പരിശോധനകൾ.
(Release ID: 1744338)
Visitor Counter : 193