റെയില്‍വേ മന്ത്രാലയം

റെയിൽ മദദ് -റെയിൽവേയിൽ  പരാതി പരിഹാരത്തിനായി ഒറ്റ നമ്പർ

Posted On: 06 AUG 2021 3:37PM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി :06 , ആഗസ്റ്റ് 2021

വിവിധ ആവശ്യങ്ങൾക്കായി റെയിൽവേയിൽഉപയോഗിച്ചിരുന്ന   വ്യത്യസ്ത  ഹെൽപ്പ് ലൈൻ  നമ്പറുകൾ 139 എന്ന ഒറ്റ  ഹെൽപ്പ്ലൈൻ നമ്പറിലേക്ക്  ലയിപ്പിച്ചിട്ടുണ്ട്  ,   എല്ലാ അന്വേഷണ ആവശ്യങ്ങൾക്കും പരാതികൾക്കും ഈ നമ്പർ ഉപയോഗിക്കാം.12 ഭാഷകളിൽ 139 ഹെൽപ്പ് ലൈൻ സൗകര്യം 24 മണിക്കൂറും ലഭ്യമാണ്.ഉപഭോക്തൃ പരാതികൾ, അന്വേഷണം, നിർദ്ദേശം, സഹായം എന്നിവയ്ക്കുള്ള ഏക പരിഹാരമാണ് റെയിൽ മദദ്.യാത്രക്കാർക്ക് അവരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി യാത്രയ്ക്കിടെ ഒന്നിലധികം ചാനലുകളായ വെബ്, ആപ്പ്, എസ്എംഎസ്, സോഷ്യൽ മീഡിയ, ഹെൽപ്പ് ലൈൻ നമ്പർ (139) എന്നിവയിലൂടെ പരാതി പെടാനുള്ള   അവസരം റെയിൽ മദദ്  നൽകുന്നു.
139 ഹെൽപ്പ്‌ലൈൻ മുഖേന ലഭിച്ച 99.93% പരാതികൾ പരിഹരിക്കാനായി.2020-21 സാമ്പത്തിക വർഷത്തിൽ പരാതിക്കാർ നൽകിയ ഫീഡ്‌ബാക്കിന്റെ 72%  'മികച്ചത്' അല്ലെങ്കിൽ 'തൃപ്തികരം " എന്നായിരുന്നു.

 കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്  ഇന്ന് രാജ്യസഭയിൽരേഖ മൂലം അറിയിച്ചതാണി  വിവരം..
IE  



(Release ID: 1743269) Visitor Counter : 133


Read this release in: English , Urdu , Punjabi , Tamil