വ്യോമയാന മന്ത്രാലയം

വ്യോമയാന മേഖല മെച്ചപ്പെടുത്തുന്നതിനുള്ള ഹൈടെക് നടപടികൾ

Posted On: 05 AUG 2021 12:29PM by PIB Thiruvananthpuram

 


ന്യൂഡൽഹി, ആഗസ്റ്റ് 05, 2021

രാജ്യത്തെ വ്യോമയാന മേഖലയുടെ പുരോഗതിക്കായി സർക്കാർ  നിരവധി ഹൈടെക്  നടപടികൾ സ്വീകരിച്ചു. അവയിൽ ചിലത് താഴെ പറയുന്നവയാണ്:



i) 2018 ഓഗസ്റ്റിൽ വ്യോമയാന  മന്ത്രാലയം പുറത്തിറക്കിയ ഡിജി യാത്ര നയത്തിലൂടെ   വിമാനത്താവളങ്ങളിൽ ടെർമിനലിന്റെ പ്രവേശന കവാടം മുതൽ ബോർഡിംഗ് പോയിന്റ് വരെ   സമ്പർക്കരഹിതവും പേപ്പർ രഹിതവുമായി യാത്രക്കാരുമായുള്ള      ഇടപെടൽ    ലക്ഷ്യമിടുന്നു.
ആറ് വിമാനത്താവളങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ച് ബയോമെട്രിക് ബോർഡിംഗ് സംവിധാനം നടപ്പിലാക്കുന്നതിനായുള്ള ജോലികൾ ഏല്പിച്ചിരിക്കുകയാണ്. പദ്ധതി പരീക്ഷണ ഘട്ടത്തിലാണ്. വിജയകരമായി പൂർത്തിയാകുമ്പോൾ, ഘട്ടം ഘട്ടമായി രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ ഇത് നടപ്പാക്കും.


ii) എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്ത 4-5 വർഷത്തിനുള്ളിൽ ഏകദേശം 25,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിലവിലുള്ളതും പുതിയതുമായ ടെർമിനലുകളുടെ വിപുലീകരണ/വികസനത്തിനായാണ് ഇത്.

iii) എയർ നാവിഗേഷൻ മേഖലയിൽ അടിസ്ഥാനസൗകര്യങ്ങളുടെ  ആധുനികവൽക്കരണം

iv) ഹ്രസ്വമായ വ്യോമ പാതകൾ വികസിപ്പിക്കുന്നതിനും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ആധുനിക എയർ ട്രാഫിക് ഫ്ലോ മാനേജ്മെന്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമ സേനയുമായി  ഏകോപിപ്പിച്ച് റൂട്ട് റാഷണലൈസേഷൻ.

v) എയർ കാർഗോ ടെർമിനലുകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വർധിച്ച  ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.

vi) ഇ-ഗവേണൻസ്

vii) ലൈസൻസുള്ള പൈലറ്റുമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഫ്ലൈയിംഗ് കേഡറ്റുകൾക്കായി DGCA ഓൺലൈൻ 'പരീക്ഷ ഓൺ ഡിമാൻഡ്' ആസൂത്രണം ചെയ്യുന്നു.

കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ (റിട്ട.) ഡോ. വി. കെ. സിംഗ്, ഇന്ന് ലോക്സഭയിൽ  രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. 

 

RRTN/SKY



(Release ID: 1742714) Visitor Counter : 137


Read this release in: English , Urdu , Marathi , Tamil