ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
രാജ്യത്ത് 5.38 ലക്ഷം ന്യായവില കടകൾ പ്രവർത്തിക്കുന്നു; കേരളത്തിൽ 14,189 എണ്ണം
Posted On:
30 JUL 2021 3:42PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 30, 2021
പൊതു വിതരണ സംവിധാനത്തിന് (പിഡിഎസ്) കീഴിൽ, 5.38 ലക്ഷം ന്യായവില കടകൾ (എഫ്പിഎസ്) രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി അറിയിച്ചു. ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിനുള്ള മറുപടിയായി രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. കേരളത്തിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴിൽ, 14,189 ന്യായവില കടകളാണുള്ളത്
ന്യായവില കടകളുടെ ലൈസൻസിംഗ്, നിരീക്ഷണം, പ്രവർത്തനങ്ങളുടെ തുടർച്ചയായ മേൽനോട്ടം എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ അതാത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്കാണ്.
എന്നിരുന്നാലും, കുറഞ്ഞത് 5 വർഷത്തേക്ക് ലൈസൻസ് നൽകാൻ വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഈ വകുപ്പിന്റെ ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (ടിപിഡിഎസ്) നിയന്ത്രണ ഉത്തരവ്, 2015, എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും ന്യായവില കടകളുടെ നിയന്ത്രണത്തിനും അവയുടെ സുഗമമായ പ്രവർത്തനത്തിനും ആവശ്യമായ ഒരു ചട്ടക്കൂട് നൽകുന്നു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 (NFSA) പ്രകാരം ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്, നാടൻ ധാന്യങ്ങൾ) മാത്രമേ സബ്സിഡി നിരക്കിൽ ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (TPDS) വഴി വിതരണം ചെയ്യുന്നുള്ളൂ.
പൊതു വിതരണ സംവിധാന (പിഡിഎസ്) പരിഷ്കാരങ്ങൾ ഗുണഭോക്താക്കളുടെ ബയോമെട്രിക് പ്രാമാണീകരണത്തിലൂടെ സുതാര്യമായ രീതിയിൽ ഉയർന്ന സബ്സിഡി ഉള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഒരു സംവിധാനം നൽകുന്നു. കൂടാതെ, ഇടപാട് രേഖകൾ പൊതുമണ്ഡലത്തിൽ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു.
RRTN/SKY
(Release ID: 1740803)
Visitor Counter : 177