രാജ്യരക്ഷാ മന്ത്രാലയം

ഇന്ദ്ര നേവി 2021' അഭ്യാസ പ്രകടനത്തില്‍ ഐഎന്‍എസ് തബാര്‍ പങ്കെടുത്തു

Posted On: 30 JUL 2021 9:26AM by PIB Thiruvananthpuram

 



ന്യൂഡൽഹി, ജൂലൈ 30, 2021

ഇന്ത്യയും റഷ്യയും സംയുക്തമായി നടത്തുന്ന ദ്വിവത്സര ഉഭയകക്ഷി സമുദ്ര അഭ്യാസ പ്രകടനമായ 'ഇന്ദ്ര നേവിയുടെ' പന്ത്രണ്ടാം പതിപ്പ് 2021 ജൂലൈ 28, 29 തീയതികളില്‍ ബാള്‍ട്ടിക് സമുദ്രത്തില്‍ നടന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്ര ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് 2003-ല്‍ ആരംഭിച്ച ഇന്ദ്ര നേവി അഭ്യാസ പ്രകടനം.

 

റഷ്യയുടെ 325-ാം നാവിക സേനാ ദിനത്തില്‍ പങ്കെടുക്കുന്നതിന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേയ്ക്ക് ഐഎന്‍എസ് തബാര്‍ എത്തിയതിന്റ്റെ ഭാഗമായാണ് അഭ്യാസം സംഘടിപ്പിച്ചത്.
 
ഇരു രാജ്യങ്ങളുടേയും നാവിക സേനകള്‍ തമ്മില്‍ ദീര്‍ഘ നാളായുള്ള പ്രവര്‍ത്തന ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സമുദ്രമേഖലയിലെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനുമാണ് ഈ വര്‍ഷത്തെ അഭ്യാസ പ്രകടനം ലക്ഷ്യമിടുന്നത്. ആന്റി എയര്‍ ഫയറിംഗ്, ഹെലികോപ്റ്റര്‍ ഓപ്‌സ്, ബോര്‍ഡിംഗ് ഡ്രില്‍ തുടങ്ങി നിരവധി സമുദ്ര അഭ്യാസ പ്രകടനങ്ങള്‍ രണ്ട് ദിവസത്തെ ഇന്ദ്രാ നേവിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
 
RRTN/SKY


(Release ID: 1740675) Visitor Counter : 204