ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വിവിധ ഷെഡ്യൂളുകളിൽ മുൻകൂട്ടി നീക്കിവെച്ചത് പ്രകാരം വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മാസം മുഴുവൻ വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്

Posted On: 27 JUL 2021 12:53PM by PIB Thiruvananthpuram

 


ന്യൂഡൽഹിജൂലൈ 27, 2021

2021 
ജൂലൈ അവസാനത്തോടെ അര ബില്യൺ വാക്സിൻ ഡോസുകൾ വിതരണം ചെയ്യുകഎന്ന ലക്ഷ്യം നേടാൻ ഇന്ത്യയ്ക്ക് കഴിയില്ല എന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2021 ജൂലൈ അവസാനത്തോടെ 516 ദശലക്ഷം ഡോസുകൾ രാജ്യത്ത് ലഭ്യമാക്കുമെന്ന് 2021 മെയിൽ ഗവൺമെന്റ് പ്രസ്താവിച്ചത് ആയും  റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. എന്നാൽ,  റിപ്പോർട്ടുകൾ സത്യവിരുദ്ധവും വസ്തുതകളെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതും ആണ്.

2021 ജനുവരി മുതൽ 2021 ജൂലൈ അവസാനം വരെ രാജ്യത്ത് ലഭ്യമായേക്കാവുന്ന വാക്സിൻ ഡോസുകൾ സംബന്ധിച്ച് വിവിധ കേന്ദ്രങ്ങൾ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി ആവാം 516 ദശലക്ഷം വാക്സിൻ ഡോസുകൾ എന്ന സംഖ്യയിൽ എത്തിയത്എന്നാൽ യഥാർത്ഥത്തിൽ 2021 ജനുവരി മുതൽ 2021 ജൂലൈ 31 വരെയുള്ള കാലയളവിൽ 516 ദശലക്ഷത്തെക്കാൾ കൂടുതൽ വാക്സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്യുന്നതാണ്.

മുൻകൂട്ടി അറിയിച്ച പ്രകാരവും കാലേകൂട്ടി നീക്കിവെച്ച വിഹിതം അനുസരിച്ചും ആണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്സിൻ വിതരണം ചെയ്യുന്നത്മാസം മുഴുവനും വിവിധ ഷെഡ്യൂളുകളിൽ ആയാണ് ഇവ വിതരണം ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഒരു പ്രത്യേക മാസത്തിന്റെ അവസാനംവരെ 516 ദശലക്ഷം ഡോസുകൾ ലഭ്യമാക്കുക എന്നത് അർത്ഥമാക്കുന്നത് മാസം വരെ വിതരണം ചെയ്ത എല്ലാ ഡോസ്കളും നൽകിക്കഴിഞ്ഞു എന്നല്ല. വിതരണ നടപടി ക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന വാക്സിൻ സോസുകളും ഇതിൽ ഉൾപ്പെടാം.    

2021 
ജനുവരി മുതൽ ഇതുവരെ 457 ദശലക്ഷം വാക്സിൻ ഡോസുകൾ ആണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വിതരണം ചെയ്തത്ജൂലൈ 31 ഓടുകൂടി 60.3 ദശലക്ഷം ഡോസുകൾ അധികമായി ലഭ്യമാക്കാം എന്നും കണക്കാക്കുന്നുഇതോടെ 2021 ജനുവരി മുതൽ 2021 ജൂലൈ 31 വരെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 517 ദശലക്ഷം പിന്നിടും.

440 ദശലക്ഷം വാക്സിൻ ഡോസുകൾ (44.19 കോടിവിതരണം ചെയ്യുക എന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടിരുന്നുഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സംഖ്യയാണ്ഇതിൽ 9.60 കോടി പേർക്ക് രണ്ട് ഡോസും വിതരണം ചെയ്തു കഴിഞ്ഞു.

2021 ജൂണിൽ 11.97 കോടി ഡോസ് വാക്സിൻ ആണ് രാജ്യത്ത് നൽകിയത്സമാനമായി 2021 ജൂലൈ മാസത്തിൽ (26 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം), 10.62 കോടി ഡോസുകളും വിതരണം ചെയ്തു.  

 
RRTN/SKY
 
*****


(Release ID: 1739484) Visitor Counter : 203