റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ആധുനിക ബസ് ടെർമിനലുകളുടെ നിര്‍മ്മാണം സംബന്ധിച്ച്

Posted On: 26 JUL 2021 2:23PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 26, 2021  

 

റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്നതിന് “BOT (Build-Operate-Transfer) അടിസ്ഥാനത്തിൽ ബസ് തുറമുഖങ്ങളുടെ വികസനം” എന്ന പദ്ധതിക്ക് രൂപം നൽകി.   ബി ഓ ടി അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് കീഴിൽ ബസ് തുറമുഖങ്ങൾ / ടെർമിനലുകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നു.

സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  BOT/HAM അടിസ്ഥാനത്തിൽ  ബസ് തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ 2018 സെപ്റ്റംബറിൽ പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര പിന്തുണയോടെ വയബിലിറ്റി  ഗ്യാപ് ഫണ്ടിന്റെ രൂപത്തിൽ ബസ് തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അന്ന്  പുറത്തിറക്കിയത് .

കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്‌കരി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

 

 

RRTN/SKY

 

*****



(Release ID: 1739128) Visitor Counter : 123


Read this release in: English , Urdu , Bengali , Punjabi