ഉരുക്ക് മന്ത്രാലയം

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച സ്‌പെഷ്യാലിറ്റി സ്റ്റീലിനായുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതിയെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

Posted On: 23 JUL 2021 3:18PM by PIB Thiruvananthpuram

സ്‌പെഷ്യാലിറ്റി സ്റ്റീലിന് വേണ്ടിയുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് (പി.എല്‍.ഐ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം ഇന്നലെ അംഗീകാരം നല്‍കി.

ഇതുമായി ബന്ധപ്പെട്ട പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ ചുവടെ കാണാം :

 

1. എന്താണ് സ്‌പെഷ്യാലിറ്റി സ്റ്റീലിനുള്ള പി.എല്‍.ഐ പദ്ധതി ?
പി.എല്‍.ഐ എന്നാല്‍ ''ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യം (പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ്)'' എന്നാണ്. സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി രാജ്യത്തിനകത്ത് തന്നെ സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഗ്രേഡുകളുടെ ലിന് വേണ്ടിയുള്ള പി.എല്‍.ഐ പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ രാജ്യം ഉരുക്ക് നിര്‍മ്മാണത്തില്‍ മൂല്യ ശൃംഖലയുടെ ഏറ്റവും താഴ്ന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പി.എല്‍.ഐ പ്രോത്സാഹനം

  • കാര്യമായ നിക്ഷേപം ആകര്‍ഷിച്ചും
  • സാങ്കേതികവിദ്യയും അറിവും ഉള്‍ചേര്‍ത്തും
  • കയറ്റുമതി പ്രോത്സാഹിപ്പിച്ചും. സ്‌പെഷ്യാലിറ്റി സ്റ്റീലിന്റെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


2. എന്താണ് സ്‌പെഷ്യാലിറ്റി സ്റ്റീല്‍?

  • ഉരുക്ക് നിര്‍മ്മാണ പ്രക്രിയയുടെ താഴ്ന്നതും മൂല്യവര്‍ദ്ധിതവുമായ ഉല്‍പ്പന്നമാണ് സ്‌പെഷ്യാലിറ്റി സ്റ്റീല്‍. എന്നാല്‍, സ്‌പെഷ്യാലിറ്റി സ്റ്റീല്‍ എന്നതിന് സാര്‍വത്രികമായ ഒരു നിര്‍വചനം ഇല്ല.


3. പി.എല്‍.ഐ പദ്ധതിപ്രകാരം എന്തൊക്കെയാണ് സ്‌പെഷ്യാലിറ്റി സ്റ്റീലിന് കീഴില്‍ വരുന്നത്?

  • ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഗ്രേഡുകള്‍ ഇനി സൂചിപ്പിക്കുന്ന അഞ്ച് (05) ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്ക് ബാധകമാണ്:
  1. കോട്ടഡ് /പ്ലേറ്റഡ് ഉരുക്ക് ഉല്‍പ്പന്നങ്ങള്‍
  2.  ഉയര്‍ന്ന കരുത്ത് / വെയര്‍ റെസിസ്റ്റന്റ് സ്റ്റീലുകള്‍
  3. സ്‌പെഷ്യാലിറ്റി റെയിലുകള്‍
  4. അലോയ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും സ്റ്റീല്‍ വയറുകളും
  5. ഇലക്ട്രിക്കല്‍ സ്റ്റീല്‍

4. എന്തുകൊണ്ടാണ് ഈ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്തത്?
ഈ തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക്-

  • ആഭ്യന്തര ഉല്‍പ്പാദനം, ഇറക്കുമതിക്ക് പകരമാകാന്‍, കയറ്റുമതി, കാര്യമായ നിക്ഷേപം ആകര്‍ഷിക്കല്‍ എന്നിവയ്ക്കുള്ള ഉയര്‍ന്ന സാധ്യതയുണ്ട്.
  • ബന്ധപ്പെട്ടവരുടെ ആവശ്യം
  • ഉപയോഗത്തില്‍ യോഗ്യമായ സ്ഥാനം (നിഷേ അപ്ലിക്കേഷനുകള്‍).

5. എങ്ങനെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയുന്നത്?

  • ഉല്‍പ്പന്നങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുമുമ്പ് വ്യവസായവു മായും അന്തര്‍മന്ത്രാലയങ്ങളുമായി വിശദമായ കൂടിയാലോചനകള്‍ നടത്തി.

6. പദ്ധതിക്ക് കീഴിലുള്ള പ്രോത്സാഹന ആനുകൂല്യ വിഹിതം എന്താണ്?

  • മൊത്തം വിഹിതം, 6,322 കോടി രൂപയായിരിക്കും.

7. പദ്ധതിയുടെ കാലാവധി എത്രയാണ്?

  • പദ്ധതിക്ക് കീഴിലുള്ള പ്രോത്സാഹന ആനുകൂല്യം പരമാവധി അഞ്ച് (5) വര്‍ഷത്തേക്ക് നല്‍കും.
  • 2022-23ലെ വാണിജ്യ ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പ്രോത്സാഹന ആനുകൂല്യം 2023-24 ല്‍ നല്‍കും.

8. പദ്ധതി കാലയളവ് വൈകിപ്പിക്കാന്‍ കഴിയുമോ?

  • ചില ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്ക്, പ്രാരംഭ വര്‍ഷം രണ്ട് വര്‍ഷം വരെ വേണമെങ്കില്‍ മാറ്റിവയ്ക്കാം.
  • നിരയമപരമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് മുന്‍കൂട്ടികാണുന്നതു(ഫോഴ്‌സ് മജ്യൂര്‍)പോലുള്ള പ്രതികൂല സാഹചര്യങ്ങളില്‍, സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതിയുടെ അംഗീകാരത്തോടെ (ഇ.ജി.ഒ.എസ്) അംഗീകാരത്തോടെ കമ്പനികളെ പ്രാരംഭ വര്‍ഷം ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കാന്‍ അനുവദിക്കാം.


9. പദ്ധതിക്ക് കീഴില്‍ ആര്‍ക്കൊക്കെയാണ് അപേക്ഷിക്കാന്‍ കഴിയുക?

  • ഇരുമ്പയിര്/ഇരുമ്പ് തുണ്ടുകള്‍(സ്‌ക്രാപ്പ്)/ സ്‌പോഞ്ച് ഇരുമ്പ് / പെല്ലറ്റുകള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്തിനുള്ളില്‍ തന്നെ ഇന്‍പുട്ട് വസ്തുക്കള്‍ ഉരുക്കുകയും പകര്‍ന്നുകൊടുക്കുക്കുകയും ചെയ്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഗ്രേഡുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനീസ് ആക്റ്റ് 2013 പ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കമ്പനിക്ക് പദ്ധതിക്ക് കീഴിലുള്ള പ്രോത്സാഹന ആനുകൂല്യത്തിന് അപേക്ഷിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുക. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള നിര്‍മ്മാണം രാജ്യത്തിനകത്ത് നടക്കണം.


10. ഈ പദ്ധതിയിലൂടെ എങ്ങനെയാണ് രാജ്യത്തിന് നേട്ടമുണ്ടാകുക?
അടിസ്ഥാനം പദ്ധതിയിടുക(പ്രൊജക്ടഡ്) ശതമാനത്തില്‍

 

അടിസ്ഥാനം  

(2019-20)

പദ്ധതിയിടുക (പ്രൊജക്ടഡ്)     

(2026-27)

ശതമാനത്തി %

  അളവ്  

മൂല്യം   

  അളവ്  

മൂല്യം   

 (ദശലക്ഷം ടണ്ണുകള്‍)

(കോടിയില്‍)    

 ദശലക്ഷം ടണ്ണുകള്‍)

(കോടിയില്‍)    

ഉല്പ്പാദനം  

17.6

97,287

42.2

2,42,838

140%

ഇറക്കുമതി  

3.7

29,256

0.9

7355

-76%

കയറ്റുമതി   

1.6

9,474

5.5

33,024

244%

 

  • 2026-27 ഓടെ തെരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഗ്രേഡുകളുടെ ഉത്പാദനം ഇരട്ടിയിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നു. (അടിസ്ഥാന ഉല്‍പ്പാദനം 17 ദശലക്ഷം ടണ്‍, പ്രതീക്ഷിക്കുന്ന ഉല്‍പ്പാദനം 42 ദശലക്ഷം ടണ്‍).
  • പ്രതീക്ഷിക്കുന്ന കയറ്റുമതി (അളവില്‍) നിലവിലെ അളവിന്റെ മൂന്നിരട്ടിയിലധികം വരുമെന്ന് പ്രതീക്ഷിക്കുന്നു.
  • പ്രതീക്ഷിക്കുന്ന ഇറക്കുമതി (അളവില്‍) 4 മടങ്ങ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
  • സ്‌പെഷ്യാലിറ്റി സ്റ്റീലില്‍ 2029-30 ഓടെ 39,625 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.

11. പ്രതീക്ഷിക്കുന്ന ഗുണഭോക്താക്കള്‍ ആരൊക്കെയാണ്?

  • കോട്ട്ഡ് / പ്ലേറ്റഡ് ഉല്‍പ്പന്നങ്ങള്‍, ഉയര്‍ന്ന കരുത്ത് / വിയര്‍ റെസിസ്റ്റന്റ് സ്റ്റീല്‍, ഇലക്ര്ടിക്കല്‍ സ്റ്റീല്‍ എന്നീ വിഭാഗങ്ങളിലെ പ്രധാന സംയോജിത സ്റ്റീല്‍ ഉല്‍പ്പാദകര്‍.
  • അലോയ്‌സ്റ്റീല്‍ നിര്‍മ്മാതാക്കളും അലോയ് സ്റ്റീല്‍ ഉല്‍പന്നങ്ങളിലെ സെക്കന്‍ഡറി സ്റ്റീല്‍ നിര്‍മ്മാതാക്കളും സ്റ്റീല്‍ വയറുകളുടെ ഉല്‍പ്പാദകരും.


12. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ)പദ്ധതിയുടെ പ്രയോജനം ലഭിക്കുമോ?

  • സംയോജിത സ്റ്റീല്‍ നിര്‍മാണ കമ്പനികള്‍ക്കും, എം.എസ്.എം.ഇ വിഭാഗത്തിലുള്ളവരുള്‍പ്പെടെയുള്ള താഴേത്തട്ടിലുള്ള ഉരുക്ക് നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ വളരുന്നതിനുള്ള അവസരം പദ്ധതി വാഗ്ദാനം ചെയ്യുന്നു.
  • തെരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യാലിറ്റി സ്റ്റീല്‍ ഗ്രേഡുകള്‍ നിര്‍മ്മിക്കുന്ന എം.എസ്.എം.ഇകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ' അലോയ് സ്റ്റീല്‍ ഉല്‍പ്പാദനവും സ്റ്റീല്‍ വയറുകളും.''

13. പി.എല്‍.ഐ പദ്ധതിക്ക് കീഴില്‍ അപേക്ഷിക്കുന്നതിനുള്ള രീതി എന്താണ്?

  • ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സ്‌കീമിന് കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഒരു കമ്പനിക്ക് അപേക്ഷിക്കാം.

14. ഒരു കമ്പനിക്ക് ഒന്നിലധികം ഉല്‍പ്പന്ന വിഭാഗത്തിന്/ ഉപവിഭാഗത്തിന് അപേക്ഷിക്കാന്‍ കഴിയുമോ?

  • അതെ, ഒരു കമ്പനി ആഗ്രഹിക്കുന്നത്ര ഉല്‍പ്പന്ന വിഭാഗത്തിന്/ ഉപവിഭാഗത്തിന് അപേക്ഷിക്കാം. എന്നിരുന്നാലും, പണം തിരികെ ലഭിക്കാത്ത അപേക്ഷാ നിരക്കിനൊപ്പം ഓരോ ഉല്‍പ്പന്ന ഉപവിഭാഗത്തിനും പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. പി.എല്‍.ഐ പരിമിത ഫണ്ടാണ്, എന്നിരുന്നാലും എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലുമുള്ള യോഗ്യതയുള്ള ഒരു കമ്പനിക്ക് 200 കോടി രൂപയുടെ പരിധിയുണ്ടാകും.

15. പി.എല്‍.ഐ പദ്ധതിക്ക് കീഴിലുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?

  • മാനദണ്ഡങ്ങള്‍ ഇവയാണ് - തുടക്കത്തില്‍ മിനിമം വര്‍ദ്ധിത ഉല്‍പ്പാദനവും മിനിമം നിക്ഷേപവും.

16. നിര്‍ദ്ദിഷ്ട ഉല്‍പ്പന്നം നിര്‍മ്മിക്കുന്ന ഒരു യൂണിറ്റ് നിലവിലുള്ള ഒരു അപേക്ഷകന്‍ ആ ഉല്‍പ്പന്ന ഉപവിഭാഗത്തിന് കീഴിലുള്ള പി.എല്‍.ഐ പദ്ധതിക്ക് യോഗ്യനാണോ?

  • വര്‍ദ്ധിച്ചുവരുന്ന ഉല്‍പാദനത്തിന്റെ മിനിമം തുടക്കവും നിക്ഷേപത്തിനും പ്രതിജ്ഞാബദ്ധമായ അപേക്ഷകര്‍ക്കെല്ലാം അര്‍ഹതയുണ്ട്.
  • ഈ പദ്ധതി ഗ്രീന്‍ഫീല്‍ഡ് ബ്രൗണ്‍ഫീല്‍ഡ് നിക്ഷേപവും തമ്മില്‍ വേര്‍തിരിക്കുന്നില്ല.
  • നിക്ഷേപം / ഉല്‍പാദനം നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമേ ആയിരിക്കണം കൂടാതെ പുതിയ ഉല്‍പ്പനം അവതരിപ്പിക്കുന്നതുകൊണ്ട് നിലവിലുള്ള ഉല്‍പ്പന്ന ലൈനുകളുടെ വില്‍പ്പന കുറയ്ക്കുന്നതും സ്വീകാര്യമല്ല.

17. എന്താണ് ആരംഭ വര്‍ദ്ധിക്കുന്ന ഉല്‍പ്പാദന നിരക്ക്?

  • തന്നിരിക്കുന്ന ഉല്‍പ്പന്ന ഉപവിഭാഗത്തിനായുള്ള വര്‍ദ്ധിച്ച ഉല്‍പാദന നിരക്കാണിത്, ഇത് മാര്‍ഗ്ഗനിര്‍ദ്ദേശ ങ്ങളില്‍ അറിയിക്കും. പി.എല്‍.ഐ പദ്ധതിയില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടുന്നതിന് അപേക്ഷകര്‍ പ്രാരംഭ വര്‍ദ്ധിത ഉല്‍പ്പാദന നിരക്കിന് തുല്യമോ അതില്‍ കൂടുതലോ നേടുന്നതിന് പ്രതിജ്ഞാബദ്ധരാണ്.

18. അനുവദനീയമായ നിക്ഷേപങ്ങള്‍ എന്തൊക്കെയാണ്?

  • ഓരോ ഉല്‍പ്പന്ന വിഭാഗത്തിനും/ ഉപവിഭാഗത്തിനും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അറിയിച്ചിരിക്കുന്ന ''അനുവദനീയമായ നിക്ഷേപ പട്ടിക''യിലെ നിക്ഷേപങ്ങള്‍ മാത്രമേ പദ്ധതിയില്‍ സ്വീകാര്യമായി കണക്കാക്കൂ.

19. പി.എല്‍.ഐ പദ്ധതിക്ക് കീഴില്‍ പ്രോത്സാഹന ആനുകൂല്യം എങ്ങനെ കണക്കാക്കും?

  • ഉല്‍പാദന വര്‍ദ്ധനവിനെ അടിസ്ഥാനമാക്കിയാണ് പ്രോത്സാഹന ആനുകൂല്യം കണക്കാക്കുന്നത്, ഇത് ബാധകമായ ഇന്‍സെന്റീവ് സ്ലാബുമായി ഗുണിക്കുകയുംഉല്‍പ്പന്നത്തിന്റെ ശരാശരി വില്‍പ്പന വിലയായി പ്രാമുഖ്യം നല്‍കും. ഉദാഹരണത്തിന്,

എ = മുന്‍വര്‍ഷത്തെയോ അടിസ്ഥാന വര്‍ഷത്തെയോ ഏതാണോ കൂടുതല്‍ അതുമാതയി പരിഗണിച്ചുള്ള നിലവിലെ വഷത്തെ വര്‍ദ്ധിത വില്‍പ്പന

ബി = നിലവിലെ വര്‍ഷത്തെ ശരാശരി വില്‍പ്പന വിലയ്ക്ക് പ്രാമുഖ്യം (നികുതിയുടെ ആകെ)

സി = പ്രാമുഖ്യം നല്‍കുന്ന ശരാശരി വില്‍പ്പന വില (നികുതികളുടെ ആകെത്തുക) അടിസ്ഥാന വര്‍ഷത്തില്‍ (2019-20)

പ്രോത്സാഹന ആനുകൂല്യം = (എ / ബി) ഃ (ബി അല്ലെങ്കില്‍ സി, ഏതാണോ കുറവ്) ഃ (ബാധകമായ പി.എല്‍.ഐ നിരക്ക്)/ 100

* നിലവിലെ വര്‍ഷം എന്നാല്‍ പി.എല്‍.ഐ അവകാശപ്പെടുന്ന വര്‍ഷം.

20. ഒരു നിശ്ചിത വര്‍ഷത്തേക്കുള്ള ഒരു പരിധി മാനദണ്ഡം പാലിക്കാന്‍ തെരഞ്ഞെടുത്ത കമ്പനിക്ക് കഴിയുന്നില്ലെങ്കില്‍?

  • അപേക്ഷിക്കുന്ന ഒരു കമ്പനിക്ക് പരിധി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആ വര്‍ഷത്തേക്ക് ഒരു പ്രോത്സാഹന ആനുകൂല്യവും ആ കമ്പനിക്ക് നല്‍കില്ല, എന്നാല്‍ വരുന്ന വര്‍ഷങ്ങളില്‍ മൊത്തം വര്‍ദ്ധിത ഉല്‍പ്പാദനം നടത്തണം.

21. പ്രോത്സാഹന ആനുകൂല്യം നല്‍കുന്ന പി.എല്‍.ഐ സ്ലാബുകള്‍ ഏതൊക്കെയാണ് ?
 

PLI Slab

2022-23

2023-24

2024-25

2025-26

2026-27

PLI – A

4%

5%

5%

4%

3%

PLI – B

8%

9%

10%

9%

7%

PLI – C

12%

15%

15%

13%

11%

*****



(Release ID: 1738286) Visitor Counter : 226