റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന് (PUCC) രാജ്യത്തുടനീളം ഏകീകൃത രൂപംനൽകാൻ ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം നടപടി സ്വീകരിച്ചു

Posted On: 22 JUL 2021 12:44PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി, 22 ,ജൂലായ് 2021 

 

 

 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് കീഴിൽ, രാജ്യത്ത് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന് ഏകീകൃത രൂപംനൽകാൻ മന്ത്രാലയം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്(GSR 527 E) 2021 ജൂൺ 14ന് പുറത്തിറക്കിയിരുന്നു

 

 സർട്ടിഫിക്കറ്റ് വിവരങ്ങൾ വാഹൻ ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച്  2018 ജൂൺ ആറിന് മന്ത്രാലയം വിജ്ഞാപനം(  G.S. R. 527 E) പുറപ്പെടുവിച്ചിരുന്നു  

 

 

 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ 115(7) ചട്ടപ്രകാരം, വാഹനം രജിസ്റ്റർ ചെയ്ത് ഒരു വർഷം പൂർത്തിയാകുന്നത് മുതൽ സാധുതയുള്ള ഒരു പുക പരിശോധന സർട്ടിഫിക്കറ്റ്  വാഹനത്തിൽ കരുതേണ്ടതാണ്.

ഇതിനായി 

 സംസ്ഥാന ഭരണകൂടം  അംഗീകാരം നൽകിയിട്ടുള്ള ഏജൻസികൾ ഇത്തരം സർട്ടിഫിക്കറ്റ് വിതരണം 

 ചെയ്യേണ്ടതാണ്

 

 ആറുമാസക്കാലം സാധുതയുള്ള ഈ സർട്ടിഫിക്കറ്റ് വാഹനത്തിൽ എപ്പോഴും കരുതേണ്ടതാണ്. നൂറ്റി പതിനാറാം ചട്ടം ഒന്നാം ഉപ നിയമപ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന പക്ഷം ഈ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതാണ്. ബി എസ് 4,ബി എസ് 6 മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി നിർമ്മിച്ചിട്ടുള്ള വാഹനങ്ങളിൽ ഈ സർട്ടിഫിക്കറ്റിന് ഒരുവർഷം സാധുത ഉണ്ടായിരിക്കുന്നതാണ്

 

 

 പുക പരിശോധനാ കേന്ദ്രങ്ങളുടെ ശരിയായ പ്രവർത്തനം സംബന്ധിച്ചും മന്ത്രാലയം സംസ്ഥാന ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

 

 രാജ്യത്തുടനീളമുള്ള സംസ്ഥാന ഗതാഗത വകുപ്പുകൾ തങ്ങളുടെ സംസ്ഥാനത്തെ എല്ലാ ഇന്ധനം നിറയ്ക്കൽ കേന്ദ്രങ്ങളിലും ഒരു പുക പരിശോധന കേന്ദ്രം സജ്ജമാക്കേണ്ടതാണ്

 

 സംസ്ഥാന ഭരണകൂടത്തിന് കീഴിലുള്ള ഗതാഗതവകുപ്പ് അംഗീകാരം നൽകിയിട്ടുള്ള തേർഡ് പാർട്ടി ഏജൻസികൾ വഴി കൃത്യമായ ഇടവേളകളിൽ പുക പരിശോധനാ യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതാണ്

 

 കൂടാതെ പുക പരിശോധനാ കേന്ദ്രങ്ങളിൽ ഇടവിട്ട് പരിശോധന നടത്താനും ഗതാഗത വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോർ വാഹന ഉടമകൾ പുകപരിശോധന  ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്നത് ഉറപ്പാക്കാനായി പ്രത്യേക നടപടികളും വകുപ്പ് സ്വീകരിക്കേണ്ടതാണ്

 

 പരിശോധനകൾ നടത്തുന്നതിന് മുൻപായി തന്നെ പുകപരിശോധന ഫീസുകൾ നൽകാനും നിർദ്ദേശം നൽകണം

 

 

 പ്രത്യക്ഷത്തിൽ തന്നെ മലിനീകരണ നിയന്ത്രണചട്ടങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനായി പ്രത്യേക പരിപാടിക്ക് രൂപം നൽകുകയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ  മൊബൈൽ പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കുകയും ചെയ്യേണ്ടതാണ്

 

 

 ചട്ടവിരുദ്ധമായി പ്രവർത്തിക്കുകയോ കൃത്രിമത്വം കാണിക്കുകയോ ചെയ്യുന്ന പുകപരിശോധന കേന്ദ്രങ്ങൾക്ക് മേൽ കനത്ത പിഴ ചുമത്തുകയും ഇവയുടെ അംഗീകാരം റദ്ദാക്കുകയും ചെയ്യണം

 

 

 1988 ലെ മോട്ടോർവാഹന നിയമം, 1989 ലെ കേന്ദ്ര മോട്ടോർവാഹന ചട്ടങ്ങൾ എന്നിവയ്ക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് സംസ്ഥാന കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങളുടെ അധികാരപരിധി കീഴിൽ വരുന്നതാണ്

 

 

 ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

 

IE 



(Release ID: 1738052) Visitor Counter : 446


Read this release in: English , Urdu , Bengali , Punjabi