റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ദേശീയ പാതകളിലെ എല്ലാ ഫീസ് പ്ലാസകളും ഡിജിറ്റൽ പേയ്‌മെന്റിലൂടെ ഫീസ് പിരിക്കുന്നതിനായി “ഫീസ് പ്ലാസയുടെ ഫാസ്റ്റ് ടാഗ് പാതകളായി  ” പ്രഖ്യാപിച്ചു

Posted On: 22 JUL 2021 12:46PM by PIB Thiruvananthpuram

 



 ന്യൂ ഡൽഹി : 22 ജൂലൈ 2021

ദേശീയപാതകളിലെ എല്ലാ ഫീസ് പ്ലാസകളും ഡിജിറ്റൽ പേയ്‌മെന്റ് വഴി ഉപയോക്തൃ ഫീസ് ശേഖരിക്കുന്നതിനായി .  “ഫീസ് പ്ലാസയുടെ ഫാസ്റ്റ്ടാഗ്  പാതകളായി  സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് .  2021 ഫെബ്രുവരി 15/16 അർദ്ധരാത്രി മുതൽ ഇത് നിലവിൽ വന്നു.നിലവിൽ ദേശീയപാതകളിലെ എല്ലാ ഫീസ് പ്ലാസകളും ഫാസ്റ്റ് ടാഗ് സംവിധാനത്തിൽ പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു.എല്ലാ പാതകളും ഫാസ്റ്റ് ടാഗ് പാതകളായി പ്രഖ്യാപിച്ചതിന് ശേഷം, മൊത്തം ഫാസ്റ്റാഗ് ഉപയോഗം  2021 ഫെബ്രുവരി 14 ലെ  80 ശതമാനത്തിൽ നിന്ന് ഏകദേശം 96 ശതമാനത്തിലെത്തി.2021 ജൂലൈ 14 ലെ കണക്കനുസരിച്ച് 3.54 കോടിയിലധികം ഫാസ്റ്റ് ടാഗുകൾ നൽകിയിട്ടുണ്ട്.
ഉപയോക്തൃ ഫീസ് ശേഖരിക്കുന്നതിനുള്ള പ്രക്രിയ / സാങ്കേതികവിദ്യ മെച്ചപ്പെടുത്തൽ ഒരു തുടർ പ്രക്രിയയാണ്. ഈ രംഗത്ത് പുതിയ സാങ്കേതികവിദ്യയും രീതികളും സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുന്നു.


സെൻ‌ട്രൽ‌ മോട്ടോർ‌ വെഹിക്കിൾ‌ റൂൾ‌സ്, 1989 പ്രകാരം ഡ്രൈവർ‌ക്കും, കോ-ഡ്രൈവർ‌ക്കും എയർബാഗുകൾ  നിർബന്ധമാക്കിയിട്ടുണ്ട്.
കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ  നൽകിയത്.
IE 

 

 



(Release ID: 1738049) Visitor Counter : 126