ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

43  .25   കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി

Posted On: 21 JUL 2021 10:14AM by PIB Thiruvananthpuram


 

ന്യൂ ഡൽഹി, ജൂലൈ 21   , 2021

രാജ്യത്ത് ഉടനീളം കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ ഗതിയും പരിധിയും വ്യാപിക്കുന്നത്തിന് കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. പ്രതിരോധ കുത്തിവയ്പ്പ് സാര്‍വത്രികമാക്കുന്ന പുതിയ ഘട്ടം 2021 ജൂൺ 21 മുതൽ ആരംഭിച്ചു. കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുക, വാക്സിൻ വിതരണം ക്രമീകരിക്കാൻ നേരത്തെ തന്നെ സംസ്ഥനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുന്ന വാക്സിനുകളെ പറ്റി വിവരങ്ങൾ നൽകുക എന്നീ നടപടികളിലൂടെ കേന്ദ്ര ഗവണ്മെന്റ് വാക്സിനേഷൻ യജ്ഞത്തിനെ ശക്തിപ്പെടുത്തുന്നു.

സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന് പിന്തുണ നൽകി വരികയാണ്. പുതിയ ഘട്ടത്തിൽ കേന്ദ്ര ഗവണ്മെന്റ് തന്നെ 75 % വാക്സിനുകൾ വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് സംഭരിച്ഛ്, സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.

ഇതുവരെ എല്ലാ സ്രോതസ്സുകളിൽ നിന്നും 43   .25  കോടിയിൽ അധികം (43,25,17 ,330) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി.
കൂടാതെ, 53,38,210  ഡോസുകൾ കൂടി കേന്ദ്രം ഉടൻ കൈമാറും.
ഇതിൽ പാഴായതുൾപ്പടെ 40,36,44 , 231     ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).
2 .88   കോടിയിലധികം (2,88,73,099 ) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.
 

IE



(Release ID: 1738047) Visitor Counter : 225