ഉപരാഷ്ട്രപതിയുടെ കാര്യാലയം

പരിസ്ഥിതി സംരക്ഷണത്തിൽ യോദ്ധാക്കളാകാൻ ഉപരാഷ്ട്രപതിയുടെ ആഹ്വാനം

Posted On: 16 JUL 2021 2:09PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 16, 2021

ലോകം 
 കടന്നു പോകുന്ന  കാലാവസ്ഥാ പ്രതിസന്ധിയുടെ വെളിച്ചത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള യത്നത്തിൽ എല്ലാവരും യോദ്ധാക്കളാകണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പറഞ്ഞു. മലിനീകരണ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഊന്നിപ്പറഞ്ഞ അദ്ദേഹം, ‘മലിനപ്പെടുത്തുന്നവർ പിഴയൊടുക്കുക’ (Polluter Pays) എന്ന തത്ത്വം കർശനമായി നടപ്പാക്കുന്നത് പരിഗണിക്കണമെന്നും പറഞ്ഞു.

ഹൈദരാബാദിലെ സ്വർണ ഭാരത് ട്രസ്റ്റിലെ ട്രെയിനികളുമായി സംവദിച്ച ഉപരാഷ്ട്രപതി, നമ്മുടെ വികസന ആവശ്യങ്ങൾ പരിസ്ഥിതി സംരക്ഷണവുമായി സന്തുലിതമാക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ നാഗരികതയിൽ പ്രകൃതിക്ക് നൽകുന്ന പ്രാധാന്യം അനുസ്മരിച്ച ഉപരാഷ്ട്രപതി, ഗാന്ധിജി ഉപദേശിച്ചതുപോലെ നമ്മുടെ സ്വാഭാവിക പരിസ്ഥിതിയുടെ 'ട്രസ്റ്റികളായി' നാം പ്രവർത്തിക്കണമെന്ന് പറഞ്ഞു.

പാരീസ് കാലാവസ്ഥാ ഉടമ്പടിയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത, അന്താരാഷ്ട്ര സോളാർ അലയൻസ് രൂപീകരിക്കുന്നതിനുള്ള നേതൃത്വം എന്നിവ ചൂണ്ടിക്കാട്ടവേ, കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് കൂടുതൽ ശക്തമായ ആഗോള ശ്രമങ്ങൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.

 

 

RRTN/SKY

 

 

 



(Release ID: 1736176) Visitor Counter : 188