വ്യോമയാന മന്ത്രാലയം

പൊതുജനാഭിപ്രായം തേടുന്നതിനായി കരട് ഡ്രോൺ ചട്ടങ്ങൾ- 2021, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി

Posted On: 15 JUL 2021 11:27AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി, ജൂലായ് 15, 2021 

 

പൊതുജനാഭിപ്രായം തേടുന്നതിനായി, പരിഷ്കരിച്ച കരട് ഡ്രോൺ ചട്ടങ്ങൾ 2021( Draft Drone Rules, 2021 ) കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.വിശ്വാസം, സ്വയം സർട്ടിഫിക്കേഷൻ, അതിക്രമിച്ച് കടക്കാതെയുള്ള നിരീക്ഷണം  എന്നിവയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച  ഡ്രോൺ ചട്ടങ്ങൾ  2021,  നിലവിലെ യു‌എ‌എസ് നിയമങ്ങൾ 2021 (2021 മാർച്ച് 12 ന് പുറത്തിറങ്ങി) ന് പകരമുള്ളതാണ്.   പൊതു അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2021 ഓഗസ്റ്റ് 5 ആണ്.

 

കരട് ഡ്രോൺ ചട്ടങ്ങൾ  2021 ലെ പ്രധാന നിർദ്ദേശങ്ങൾ:

 

 1. അംഗീകാരങ്ങൾ നിർത്തലാക്കി

 

 2. ഫോമുകളുടെ എണ്ണം 25 ൽ നിന്ന് 6 ആക്കി.

 

 3. ഫീസ് നാമമാത്ര നിലവാരത്തിലേക്ക് കുറച്ചു.

 

 4. ഭാവിയിൽ നടപ്പാക്കേണ്ട സുരക്ഷാ സവിശേഷതകൾ. ഇവ പാലിക്കുന്നതിന് ആറുമാസത്തെ മുൻ‌കൂർ സമയം നൽകും.

 

 5. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം ഒരു ബിസിനസ് സൗഹൃദ, ഏകജാലക  ഓൺലൈൻ സംവിധാനമായി  വികസിപ്പിക്കും.

 

 6. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ, മനുഷ്യ ഇടപെടലുകൾ വളരെ പരിമിതമായിരിക്കും;  മിക്ക അനുമതികളും സ്വയം സൃഷ്ടിക്കാനാവും.

 

7. പച്ച, മഞ്ഞ, ചുവപ്പ് മേഖലകളുള്ള സംവേദനാത്മക വ്യോമാതിർത്തി ഭൂപടം, ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കും.

 

 8. മഞ്ഞ മേഖല എയർപോർട്ട് പരിധിക്കുള്ളിലെ  45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറഞ്ഞു.

 

 9. പച്ച മേഖലയിൽ 400 അടി വരെയും, എയർപോർട്ട് പരിധിക്കുള്ളിൽ നിന്ന് 8 മുതൽ 12 കിലോമീറ്റർ വരെ പ്രദേശത്ത് 200 അടി വരെയും, ഫ്ലൈറ്റ് അനുമതി ആവശ്യമില്ല.

 

 10. മൈക്രോ ഡ്രോണുകൾക്കും (വാണിജ്യേതര ഉപയോഗത്തിന്), നാനോ ഡ്രോൺ, ഗവേഷണ-വികസന സ്ഥാപനങ്ങൾക്കും പൈലറ്റ് ലൈസൻസ് ആവശ്യമില്ല.

 

 11. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഡ്രോൺ പ്രവർത്തനത്തിന് നിയന്ത്രണമില്ല.

 

 12. ഡ്രോണുകളുടെയും, ഡ്രോൺ ഘടകങ്ങളുടെയും ഇറക്കുമതി  ഡി ജി എഫ് ടി നിയന്ത്രിക്കും 

 

 13. ഏതെങ്കിലും രജിസ്ട്രേഷനോ അല്ലെങ്കിൽ ലൈസൻസ് നൽകുന്നതിന് മുൻപായോ സുരക്ഷാ അനുമതി ആവശ്യമില്ല.

 

 14. ഗവേഷണ-വികസന സ്ഥാപനങ്ങൾക്ക്,വായു സഞ്ചാര യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ നമ്പർ, മുൻകൂർ അനുമതി, വിദൂര പൈലറ്റ് ലൈസൻസ് എന്നിവ ആവശ്യമില്ല.

 

15. 2021 ലെ ഡ്രോൺ നിയമപ്രകാരം ഡ്രോൺ ഭാര പരിധി 300 കിലോ ഗ്രാമിൽ നിന്ന് 500 കിലോഗ്രാം ആയി വർധിപ്പിച്ചു. ഇതിൽ ഡ്രോൺ ടാക്സികളും ഉൾക്കൊള്ളുന്നു.

 

16. എല്ലാ ഡ്രോൺ പരിശീലനവും പരിശോധനയും ഒരു അംഗീകൃത ഡ്രോൺ സ്കൂളാണ് നടത്തേണ്ടത്. ഡി‌ജി‌സി‌എ, ആവശ്യമായ പരിശീലന മാർഗ്ഗനിർദ്ദേശം നൽകുകയും, ഡ്രോൺ സ്കൂളുകളുടെ മേൽനോട്ടം വഹിക്കുകയും, ഓൺലൈനിൽ പൈലറ്റ് ലൈസൻസുകൾ നൽകുകയും ചെയ്യും.

 

 17. വായു സഞ്ചാര യോഗ്യത സർട്ടിഫിക്കറ്റ് വിതരണ ചുമതല, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും, ഈ  സ്ഥാപനം അധികാരപ്പെടുത്തിയ മറ്റു  സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്നു 

 

 18. സ്വയം സർട്ടിഫിക്കേഷൻ മാർഗത്തിലൂടെ, നിർമ്മാതാവിന് അവരുടെ ഡ്രോണിന്റെ തനതായ തിരിച്ചറിയൽ നമ്പർ (unique identification number) ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ സൃഷ്ടിക്കാൻ കഴിയും. 

 

 19. ഡ്രോണുകൾ കൈമാറുന്നതിനും ഡീ രജിസ്റ്റർ ചെയ്യുന്നതിനും ഉള്ള  പ്രക്രിയ ലളിതമാക്കിയിരിക്കുന്നു.

 

 20. ഉപയോക്താക്കൾക്ക് സ്വയം നിരീക്ഷിക്കുന്നതിനായി, ഡിജി‌സി‌എ, ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോമിൽ, പ്രവർത്തന ചട്ടങ്ങളും പരിശീലന നടപടിക്രമ മാർഗ്ഗനിർദ്ദേശങ്ങളും വിശദമാക്കും.

 

21. 2021, ഡ്രോൺ ചട്ട പ്രകാരം പരമാവധി പിഴ, 1 ലക്ഷം രൂപയായി കുറച്ചു. എന്നിരുന്നാലും, മറ്റ് നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പിഴകൾക്ക് ഇത് ബാധകമല്ല.

 

 22. ചരക്ക് വിതരണത്തിനായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും.

 

 23.  ഡ്രോൺ നിയന്ത്രണ നടപടികൾ ബിസിനസ് സൗഹൃദമാക്കുന്നതിന്, ഡ്രോൺ പ്രൊമോഷൻ കൗൺസിൽ രൂപീകരിക്കും.

 

 പൊതു അറിയിപ്പിലേക്കുള്ള ലിങ്ക:

 https://www.civilaviation.gov.in/sites/default/files/Draft_Drones_Rules_14_Jul_2021.pdf

 

IE

 


(Release ID: 1735878) Visitor Counter : 291