ജൽ ശക്തി മന്ത്രാലയം

ഒരു ലക്ഷം ഗ്രാമങ്ങളും അൻപതിനായിരം ഗ്രാമപഞ്ചായത്തുകളും ‘ഹർ ഘർ ജൽ’ (എല്ലാ വീടുകളിലും ജലം) എന്ന ലക്‌ഷ്യം കൈവരിച്ചു

Posted On: 14 JUL 2021 4:38PM by PIB Thiruvananthpuram



ന്യൂഡൽഹി  ജൂലൈ 14, 2021

2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധമായ പൈപ്പ് വെള്ളം ലഭ്യമാക്കുകയെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് വിവർത്തനം ചെയ്യുന്നതിനായി, 23 മാസം എന്ന ചുരുങ്ങിയ കാലയളവിൽ, ജൽ ജീവൻ മിഷൻ ഇന്ന് ഇന്ത്യയിലെ 1 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പിലൂടെയുള്ള ജലവിതരണം എന്ന നാഴികക്കല്ല് പിന്നിട്ടു.

ഈ  പരിപാടിയുടെ സമാരംഭത്തിൽ, രാജ്യത്തെ 18.94 കോടി ഗ്രാമീണ കുടുംബങ്ങളിൽ, 3.23 കോടി (17%) പേർക്ക് മാത്രമാണ് ടാപ്പ് വാട്ടർ കണക്ഷനുകൾ ഉണ്ടായിരുന്നത്. കോവിഡ്-19 മഹാമാരി, ലോക്ക്ഡൌൺ മൂലമുള്ള തടസ്സങ്ങൾ എന്നിവ ഉണ്ടായിരുന്നിട്ടും, ജൽ ജീവൻ മിഷൻ 23 മാസത്തിനിടെ 4.49 കോടി ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകി. കൂടാതെ, അൻപതിനായിരം ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പൈപ്പ് വഴി  ജലവിതരണം നൽകി ‘ഹർ ഘർ ജൽ’ - എല്ലാവീടുകളിലും ജലം - എന്ന ലക്‌ഷ്യം പൂർത്തിയാക്കുകയും ചെയ്തു.

ടാപ്പ് വഴിയുള്ള ജലവിതരണം ഇന്ന് 7.72 കോടി (40.77%) വീടുകളിൽ എത്തി. ഗോവ, തെലങ്കാന, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലയിൽ 100% പൈപ്പ് വഴിയുള്ള ജലവിതരണം നേടി. നിലവിൽ, രാജ്യത്തെ 71 ജില്ലകൾ, 824 ബ്ലോക്കുകളും, 50,309 ഗ്രാമപഞ്ചായത്തുകളും, 1,00,275 ഗ്രാമങ്ങളും ‘ഹർ ഘർ ജൽ’ ലക്ഷ്യം നേടിയിട്ടുണ്ട്.

 

RRTN/SKY

 

****


(Release ID: 1735511) Visitor Counter : 223