ശാസ്ത്ര സാങ്കേതിക മന്ത്രാലയം

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്    എല്ലാ ശാസ്ത്ര  മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും  പ്രഥമ സംയുക്ത യോഗം സംഘടിപ്പിച്ചു

Posted On: 14 JUL 2021 4:36PM by PIB Thiruvananthpuram

 



ന്യൂഡൽഹി , ജൂലൈ 14,2021

 ഇറക്കുമതി മേഖലയിലെ നമ്മുടെ ആശ്രയത്വം പരമാവധി കുറയ്ക്കുന്നതിന്,ഗവേഷണ-വികസന മേഖലയിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, കേന്ദ്ര മന്ത്രാലയങ്ങളിലെയും  വകുപ്പുകളിലെയുംശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു. എല്ലാ ശാസ്ത്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രഥമ  സംയുക്ത യോഗത്തിൽ മന്ത്രി സംസാരിക്കുകയായിരുന്നു അദ്ദേഹം .
 
ഗവേഷണ-വികസന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനും വ്യവസായങ്ങളുമായും കോർപ്പറേറ്റ് സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിനും,എല്ലാ ശാസ്ത്ര മന്ത്രാലയങ്ങൾക്കുമിടയിൽ  അടിസ്ഥാന തലത്തിൽ സഹകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ശാസ്ത്ര,   മാനവ വിഭവശേഷി മേഖലകളിലെ ഇപ്പോഴത്തെ സഹകരണം കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ഒരു സ്ഥാപന സംവിധാനത്തിന് എത്രയും വേഗം രൂപം നൽകണമെന്നും മന്ത്രി പറഞ്ഞു.

മുതിർന്ന ശാസ്ത്രജ്ഞർ ഈ സെഷനിൽ പങ്കെടുത്തു.  ഐ എസ് ആർ ഒ ചെയർമാനും  ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ  ഡോ. കെ ശിവൻ  യോഗത്തിൽ വർച്വൽ ആയി പങ്കെടുത്തു.

സ്ഥാപനപരമായ സംവിധാനം ആവിഷ്കരിക്കുന്നതിനായി ഇത്തരം അന്തർ മന്ത്രാലയ യോഗങ്ങൾ എല്ലാ മാസവും നടത്തുമെന്ന് യോഗത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.   ഇത്തരം സഹകരണം ഗവൺമെന്റ് സംവിധാനത്തിന് പുറത്തേക്ക്  വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
 
 
IE/SKY

(Release ID: 1735509) Visitor Counter : 243