ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം

ടെക്‌സ്‌റ്റൈല്‍ മേഖല നയങ്ങള്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി ശ്രീ പീയൂഷ് ഗോയല്‍ അവലോകനം ചെയ്തു


എം.എസ്.എം.ഇകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ചെറുകിടക്കാരെ പിന്തുണയ്ക്കുന്നതിനും പ്രത്യേക മാതൃകകള്‍ വികസിപ്പിക്കണം

എല്ലാ കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലുകളില്‍ നിന്നും അതിര്‍ത്തി കടന്നുള്ള കയറ്റുമതി ഇരട്ടിയാക്കണമെന്ന് ശ്രീ പീയൂഷ് ഗോയല്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു

സബ്‌സിഡി കേന്ദ്രീകരിക്കാത്തതും ഗ്യാരണ്ടിയിലൂടെ ബാങ്കുകളില്‍ നിന്ന് സ്ഥിരമായ വായ്പാ പ്രവാഹം പ്രാപ്തമാക്കുന്നതുമായ സാമ്പത്തിക ഉപകരണങ്ങള്‍ വ്യവസായത്തിന് പിന്തുണ നല്‍കുന്നതിന് വികസിപ്പിക്കണം : ശ്രീ ഗോയല്‍

സര്‍ക്കാര്‍ ധനസഹായത്തെ ആശ്രയിക്കുന്നതിന് പകരം റിസര്‍ച്ച് അസോസിയേഷനുകള്‍ സ്വയം പര്യാപ്തതമാകണം

പശ്മിന കമ്പിളി അന്താരാഷ്ട്ര തലത്തില്‍ ബ്രാന്‍ഡ് ചെയ്യേണ്ടത് അനിവാര്യം

Posted On: 10 JUL 2021 8:38PM by PIB Thiruvananthpuram

ടെക്‌സ്‌റ്റൈല്‍സ് മേഖലയിലെ പദ്ധതികളും അവയുടെ പുരോഗതികളും ള്‍ അവലോകനം ചെയ്യുന്നതിനും അവയുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം ശ്രീ പീയൂഷ് ഗോയല്‍ മുംബൈയിലെ ടെക്‌സ്‌റ്റൈല്‍ കമ്മീഷണറുടെ ഓഫീസില്‍ കന്നി സന്ദര്‍ശനം നടത്തി.
ടെക്‌സ്‌റ്റൈല്‍ കമ്മീഷണര്‍ ഓഫീസ്, ടെക്‌സ്‌റ്റൈല്‍സ് കമ്മിറ്റി, കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലുകള്‍, ടെക്‌സ്‌റ്റൈല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുകള്‍ എന്നിവ നടപ്പിലാക്കുന്ന/ ഏറ്റെടുത്തിട്ടുള്ള വിവിധ പദ്ധതികളും / പ്രവര്‍ത്തനങ്ങളും മന്ത്രി അവലോകനം ചെയ്തു.


ടെക്‌സ്‌റ്റൈല്‍സ്‌കാര്യ സഹമന്ത്രി ശ്രീമതി. ദര്‍ശന ജര്‍ദോഷും യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടറി (ടെക്‌സ്‌റ്റൈല്‍സ്) ശ്രീ യു.പി.സിംഗ്, അഡീഷണല്‍ സെക്രട്ടറി ശ്രീ വി. കെ. സിംഗ് എന്നിവര്‍ ന്യൂഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ പങ്കുചേര്‍ന്നു.


വിവിധ സര്‍ക്കാര്‍ മുന്‍കൈകള്‍ നടപ്പാക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളും തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക പ്രതിനിധികളും തമ്മില്‍ അടുത്ത ബന്ധവും ഏകോപനവും നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി തന്റെ ആശയവിനിമയത്തില്‍ ഊന്നിപ്പറഞ്ഞു.

 

ഓരോ പദ്ധതിയുടേയും വിശാലമായ ലക്ഷ്യം കണക്കിലെടുത്ത് സബ്‌സിഡി അധിഷ്ഠിത സ്‌കീമുകള്‍ക്ക് കീഴില്‍ ലഭിക്കുന്ന അപേക്ഷകള്‍ സുതാര്യമായ രീതിയില്‍ തന്നത്താന്‍ പ്രവര്‍ത്തിക്കുന്ന രീതി ഉപയോഗിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കമെന്നും വ്യവസായത്തിന്റെയും വകുപ്പിന്റെയും വ്യക്തിഗത സമ്പര്‍ക്കം ഇല്ലാതാക്കാന്‍ കഴിയുന്നതും വിവേചന സ്വതന്ത്രമായ ക്രമവല്‍ക്കരണാടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ സംവിധാനം ആവിഷ്‌കരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രേഖപ്പെടുത്തിയിട്ടുള്ള കാരണങ്ങളാല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ)ക്കായി പ്രത്യേക ഇളവുകള്‍ നല്‍കണം. പ്രധാന പ്രശ്‌നങ്ങള്‍ രൂപപ്പെടുത്തുകയും പ്രശ്‌നങ്ങള്‍ എന്നന്നേയ്ക്കുമായി പരിഹരിക്കുന്നതിനായി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകള്‍ക്ക് ഒരുങ്ങണമെന്നും ടി.യു.എഫ് പദ്ധതിയുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന്, അദ്ദേഹം നിര്‍ദ്ദേശിച്ചു.വ്യവസായത്തില്‍ നിന്നുള്ള നിയമപരമായ റിട്ടേണുള്ള സമര്‍പ്പിക്കുന്നതിനുള്ള ഫോര്‍മാറ്റുകള്‍ ലളിതമാക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ടെക്‌സ്‌റ്റൈല്‍ കമ്മീഷണറുടെയും ടെക്‌സ്‌റ്റൈല്‍സ് കമ്മിറ്റിയുടെയും ഓഫീസിലെ മനുഷ്യശക്തിയുടെ യുക്തിസഹമാക്കുന്നതിനും അവരെ പരമാവധി ഉപയോഗിക്കുന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി.
പരുത്തിയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആവശ്യ മുന്‍കരുതലുകള്‍ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയവുമായി ഏറ്റെടുക്കേണ്ട ആവശ്യകതയും മന്ത്രി എടുത്തുപറഞ്ഞു. മുദ്ര വായ്പയിലൂടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ വഴി പരുത്തി കര്‍ഷകര്‍ക്ക് കപ്പാസ് പറിച്ചെടുക്കാനുള്ള യന്ത്രങ്ങള്‍ നല്‍കുന്നതിനും ചെറുകിടക്കാരെ സഹായിക്കുന്നതിനായി പ്രത്യേക മാതൃകകള്‍ വികസിപ്പിച്ചെടുക്കേണ്ടതിന്റെയും സാധ്യതകള്‍ കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രാബല്യത്തില്‍ വരുത്തും. ടെക്‌സ്‌റ്റൈല്‍സ് മേഖലയിലെ ബാലവേല ഒഴിവാക്കുന്ന വിഷയത്തിന് ശ്രീ ഗോയല്‍ ഊന്നല്‍ നല്‍കുകയും തന്ത്രപരമായ പദ്ധതി തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ ഒരു യോഗം വിളിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.


വികസ്വര രാജ്യങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള സമഗ്ര വ്യാപാര കരാറിനായി വിശാലമായ അധിഷ്ഠിത വ്യവസായ ഇടപെടല്‍ കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന വേളയില്‍ മന്ത്രി ടെക്‌സ്‌റ്റൈല്‍സ് മന്ത്രി നിര്‍ദ്ദേശിച്ചു. സബ്‌സിഡികളില്‍ കേന്ദ്രീകരിക്കാതെ ഇത്തരം ഗ്യാരന്റികളില്‍ കൂടി ചാങ്കുകളില്‍ നിന്ന് സ്ഥിരമായി വായ്പാപ്രവാഹം സാദ്ധ്യമാക്കുന്ന സാമ്പത്തിക ഉപകരണങ്ങള്‍ വ്യവസായത്തിന് പിന്തുണ നല്‍കുന്നതിന് വികസിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാവിയിലേക്കുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വികസനത്തിനുും അതിന്റെ പ്രദര്‍ശനത്തിനും മന്ത്രി ഊന്നല്‍ നല്‍കി. വാഗണ്‍ കവറുകള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക തുണിത്തരങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയക്കും നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വിപണി ആവശ്യകതകള്‍ പരിഹരിക്കുന്നതിനും ദേശീയ സാങ്കേതിക ടെക്‌സ്‌റ്റൈല്‍സ് മിഷന്റെ പരമാവധി ഉപയോഗത്തിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം നിരീക്ഷിച്ചു. പശ്മിന കമ്പിളി അന്താരാഷ്ട്ര തലത്തില്‍ ബ്രാന്‍ഡ് ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സര്‍ക്കാര്‍ ധനസഹായത്തെ ആശ്രയിക്കുന്നതിന് പകരം സ്വയംപര്യാപ്തമാകാന്‍ അദ്ദേഹം ടെക്‌സ്‌റ്റൈല്‍ റിസര്‍ച്ച് അസോസിയേഷനുകളോട് നിര്‍ദ്ദേശിച്ചു.
ഏറ്റവും വലിയ തൊഴില്‍ദായകനും ഒപ്പം ഏറ്റവും വലിയ കയറ്റുമതിക്കാരനുമാണ് ടെക്‌സ്‌റ്റൈല്‍സ് മേഖലയെന്ന് യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുക, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഓരോ ഇന്ത്യന്‍ പൗരനും സ്വാശ്രയത്വവും ആത്മാഭിമാനവും ഉള്ള ജീവിതം നയിക്കുകയെന്ന ആദരണീയനായ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതില്‍ ഈ മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

***

 

 



(Release ID: 1734508) Visitor Counter : 182