ധനകാര്യ മന്ത്രാലയം

ഫ്രാൻസിലെ ഇന്ത്യൻ ആസ്തികൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിന്മേൽ  ധനമന്ത്രാലയത്തിന്റെ പ്രതികരണം

Posted On: 08 JUL 2021 1:07PM by PIB Thiruvananthpuram


ന്യൂഡൽഹി , ജൂലൈ 08,2021

 പാരീസിലെ ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ കെയ്ൻ എനർജി പിടിച്ചെടുത്തതായും മരവിപ്പിച്ചതായും മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിക്കാര്യത്തിൽ  ഫ്രഞ്ച് കോടതികളിൽ നിന്നുള്ള ഏതെങ്കിലും  നോട്ടീസോ ഉത്തരവോ അറിയിപ്പോ സർക്കാരിന് ലഭിച്ചിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ മനസ്സിലാക്കാൻ   സർക്കാർ ശ്രമിച്ചുവരുന്നു. അത്തരമൊരു ഉത്തരവ് ലഭിച്ചാൽ, നിയമവിദഗ്ദ്ധരുമായി ആലോചിച്ച്,  ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ, ഉചിതമായ നിയമ പരിഹാരങ്ങൾ സ്വീകരിക്കും.

2020 ഡിസംബറിലുണ്ടായ അന്താരാഷ്ട്ര മാധ്യസ്ഥ തീർപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ  2021 മാർച്ച് 22 ന് സർക്കാർ ഇതിനോടകം അപേക്ഷ നല്കിയിട്ടുണ്ട്. മാധ്യസ്ഥ തീർപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശക്തമായ വാദഗതികൾ ഹേഗിൽ ഇന്ത്യാ ഗവണ്മെന്റ് ഉന്നയിക്കും.

തർക്കപരിഹാര ചർച്ചകൾക്കായി കെയ്‌ൻസിന്റെ സിഇഒയും പ്രതിനിധികളും ഇന്ത്യാ ഗവൺമെന്റിനെ  സമീപിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടിട്ടുണ്ട്. ക്രിയാത്മക ചർച്ചകൾക്കും  രാജ്യത്തിന്റെ നിയമ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുള്ള രമ്യമായ പരിഹാരത്തിനും ഉതകുന്ന തുറന്ന സമീപനമാണ്  ഇക്കാര്യത്തിൽ സർക്കാരിനുള്ളത്.
 

 

 
IE/SKY


(Release ID: 1733693) Visitor Counter : 204