വാണിജ്യ വ്യവസായ മന്ത്രാലയം

മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് വിപണന സംഘങ്ങൾക്ക് ജി ഇ എം പോർട്ടൽ, കൂടുതൽ വിപണി സാധ്യത നൽകുന്നു

Posted On: 16 JUN 2021 4:11PM by PIB Thiruvananthpuram



ന്യൂ ഡൽഹിജൂൺ 16, 2021

എംഎസ്ഇ-കൾവനിതാ സ്വാശ്രയസംഘങ്ങൾസ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിപണന സംഘങ്ങൾക്ക്   'ഗവൺമെന്റ് -മാർക്കറ്റ്പ്ലേസ്' (ജി‌ ഇ എംവഴി വർദ്ധിച്ച വിപണി സാധ്യത നൽകുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറി ഡോഅനുപ് വാധവൻ പറഞ്ഞു. ഇത് 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി ശക്തിപ്പെടുത്തുന്നതിനോടൊപ്പം, പ്രാദേശിക എംഎസ്ഇ-കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റ് നയ പരിപാടികൾക്കും ഊന്നൽ നൽകുന്നു.

നിലവിൽ ജിഇഎമ്മിൽ 6,90,000 എംഎസ് വിൽപ്പനക്കാരും സേവന ദാതാക്കളുമുണ്ട്ജിഇഎമ്മിലെ മൊത്തം വിപണന മൂല്യത്തിന്റെ 56 ശതമാനത്തിലധികം ഇവയാണ് സംഭാവന ചെയ്യുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞുകഴിഞ്ഞ സാമ്പത്തിക വർഷം (2019-20) മുതൽ ജിഇഎം പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത എംഎസ്ഇ-കളുടെ എണ്ണം 62% വർദ്ധിച്ചുഇത് ഒരു വലിയ നേട്ടമാണ്. 2016-17 സാമ്പത്തിക വർഷത്തിൽ ഏകദേശം 3000 എംഎസ്എംഇകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെഎല്ലാ എംഎസ്എംഇ വ്യാപാരങ്ങൾക്കും ആയിഎംഎസ്എംഇ മന്ത്രാലയം പുതിയ 'ഉദ്യം' (Udhyam) രജിസ്ട്രേഷൻ പദ്ധതി ആരംഭിച്ചുജിഇഎം പോർട്ടലിൽ‌ സ്വയം രജിസ്ട്രേഷനായി വ്യാപാരികളിൽ നിന്നും സമ്മതം വാങ്ങുന്നതിനുള്ള വ്യവസ്ഥ പുതിയ രജിസ്ട്രേഷൻ ഫോമിലുണ്ട്. 2021 മെയ് 31 വരെയുള്ള കണക്കനുസരിച്ച്, 18,75,427 വെണ്ടർമാർ ജിഇഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്അതിൽ 6,98,178 പേർ എംഎസ്ഇകളാണ്.

വോക്കൽ ഫോർ ലോക്കൽ” സംരംഭത്തിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾ‌ പ്രോത്സാഹിപ്പിക്കുന്നതിന്ജിഇഎമ്മിലെ എല്ലാ വിൽപനക്കാരും പുതിയ ഉൽപ്പന്നങ്ങൾ‌ രജിസ്റ്റർ‌ ചെയ്യുമ്പോൾ ഉത്ഭവ രാജ്യം (Country of Origin) ചേർക്കുന്നത് ഗവൺമെന്റ് നിർബന്ധമാക്കി.

സ്റ്റാർട്ടപ്പുകൾക്ക്, 2019 നവംബർ 15 ന് പ്രഖ്യാപിച്ച ആഗോള അംഗീകാരമുള്ള 10 സ്റ്റാർട്ടപ്പ് ഉപ-മേഖലകൾക്ക് കീഴിൽ അവരുടെ നൂതന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നതിന് 'ജി  എംഒരു പ്രത്യേക പ്ലാറ്റ്ഫോം നൽകുന്നുനിലവിൽ 9,980 സ്റ്റാർട്ടപ്പുകൾ ജിഇഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

എംഎസ്എംഇ സംരംഭങ്ങൾ നേരിടുന്ന വായ്പ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്, SME- കൾക്കായി GeMSAHAY എന്ന അപ്ലിക്കേഷൻ ഏറ്റവും പുതിയതായി പ്രത്യേകം തയ്യാറാക്കി.

#GeMSAHAY സംരംഭം തടസ്സ രഹിതമായ ധനസഹായത്തിന് വഴിയൊരുക്കുന്നു. #GeM പ്ലാറ്റ്ഫോമിൽ ഒരു ഓർഡർ സ്വീകരിക്കുന്ന ഘട്ടത്തിൽ തന്നെ MSE-കൾക്ക് ഇപ്പോൾ വായ്പ ലഭിക്കുംഎംഎസ്ഇകളുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് സഹായിക്കും.

വിൽപ്പനക്കാരെ ശാക്തീകരിക്കുന്നതിനായി, ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഓഫ്ലൈൻ-ഓൺലൈൻ പരിശീലനങ്ങളുംവെബിനാറുകളും അവരുടെ ഭാഷയിൽ നൽകുന്നതിന് പ്രത്യേക പരിശീലന സംഘങ്ങളെ ജിഇഎം നിയോഗിച്ചിരിക്കുന്നുപ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള എല്ലാ പരിശീലന മാർഗ്ഗങ്ങളും അപ്ലോഡുചെയ് ഒരു പ്രത്യേക ഓൺലൈൻ പഠന മാനേജുമെന്റ് സിസ്റ്റം (എൽഎംഎസ്പോർട്ടലും ഉണ്ട്പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്ന ഏതുതരം വില്പനക്കാരനും സന്ദർഭത്തിന് അനുയോജ്യമായ വിർച്യുൽ അസിസ്റ്റന്റ് സഹായം, “GeMmy” ചാറ്റ് ബോട്ട് വഴി ലഭിക്കുന്നു.

 

RRTN/SKY


(Release ID: 1727634) Visitor Counter : 161