രാജ്യരക്ഷാ മന്ത്രാലയം

എട്ടാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ, ഇന്തോ-പസഫിക്കിൽ തുറന്നതും ഉൾക്കൊള്ളുന്നതുമായ വ്യവസ്ഥയ്ക്ക്  പ്രതിരോധ  മന്ത്രി ആഹ്വാനം ചെയ്തു

Posted On: 16 JUN 2021 1:15PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 16,2021



 2001 ജൂൺ 16ന് നടന്ന എട്ടാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ (ADMM Plus ),
 രാജ്യങ്ങളുടെ പരമാധികാരവും അതിർത്തിയുടെ സമഗ്രതയും ബഹുമാനിച്ചുകൊണ്ട് ഇന്തോ-പസഫിക്കിൽ തുറന്നതും ഉൾക്കൊള്ളുന്നതുമായ വ്യവസ്ഥയ്ക്ക്  പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ആഹ്വാനം ചെയ്തു.

ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, ന്യൂസിലാന്റ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, അമേരിക്ക എന്നീ 10 ആസിയാൻ രാജ്യങ്ങളുടെയും പരസ്പര സഹകരണത്തിന്   പ്രത്യേക താല്പര്യമുള്ള  എട്ട്  രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ വാർഷിക യോഗമാണ് എ.ഡി.എം.എം പ്ലസ്.  ഈ വർഷം എ.ഡി.എം.എം പ്ലസ് ഫോറത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്   ബ്രൂണെ ആണ്.


യു‌എൻ‌സി‌എൽഒ എസിന് (UNCLOS) അനുസൃതമായി രാജ്യാന്തര ജലമേഖലയിൽ , നാവിഗേഷൻ സ്വാതന്ത്ര്യം, ഓവർ-ഫ്ലൈറ്റ്,   എല്ലാവർക്കുമുള്ള  തടസ്സമില്ലാത്ത വാണിജ്യം എന്നിവയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ പ്രതിരോധ  മന്ത്രി ആവർത്തിച്ചു.  

ഈ ചർച്ചകളിൽ പങ്കാളികളല്ലാത്ത രാജ്യങ്ങളുടെ നിയമാനുസൃത അവകാശങ്ങളും താൽപ്പര്യങ്ങളും ഹനിക്കപ്പെടാത്ത വിധത്തിൽ,   അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി , പെരുമാറ്റചട്ട ചർച്ചകളുടെ ഫലങ്ങൾ  ഉരുത്തിരിയുമെന്ന് പ്രതിരോധ  മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഭീകരതയും  തീവ്രവാദവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച ശ്രീ രാജ്‌നാഥ് സിംഗ് തീവ്രവാദ സംഘടനകളെയും അവരുടെ ശൃംഖലകളെയും പൂർണ്ണമായും തകർക്കാൻ കൂട്ടായ സഹകരണം ആവശ്യപ്പെട്ടു. തീവ്രവാദത്തെ പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും തീവ്രവാദികൾക്ക് സങ്കേതം നൽകുകയും ചെയ്യുന്നവരെ കണ്ടെത്തി അവർക്കെതിരെ  ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്)അംഗമെന്ന നിലയിൽ തീവ്രവാദത്തിനായുള്ള ധനസഹായത്തെ ചെറുക്കാൻ ഇന്ത്യ  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു

 

IE/SKY


(Release ID: 1727538) Visitor Counter : 294