ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പുതിയ വിവരങ്ങള്‍

Posted On: 14 JUN 2021 9:39AM by PIB Thiruvananthpuram

രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,73,158 ആയി കുറഞ്ഞു

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്തു ലക്ഷത്തില്‍ താഴെയായത് 66 ദിവസത്തിനുശേഷം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,421 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; 74 ദിവസത്തിനുശേഷം ഏറ്റവും താഴ്ന്ന നിരക്ക്

രാജ്യത്താകമാനം ഇതുവരെ 2,81,62,947 രോഗമുക്തര്‍
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,19,501 പേര്‍ സുഖം പ്രാപിച്ചു

തുടര്‍ച്ചയായ 32-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ  പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 95.43% ആയി വര്‍ദ്ധിച്ചു

പ്രതിവാര രോഗസ്ഥിരീകരണ് നിരക്ക് 5 ശതമാനത്തില്‍ താഴെ; നിലവില്‍ 4.54%

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.72%, തുടര്‍ച്ചയായ 21-ാം ദിവസവും 10 ശതമാനത്തില്‍ താഴെ

പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചു - ആകെ നടത്തിയത് 37.96 കോടി പരിശോധനകള്‍

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 25.48 കോടി ഡോസ് വാക്‌സിനുകള്‍.

***


(Release ID: 1726859) Visitor Counter : 155